Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞാനത് മറച്ച് വെച്ചു, അതായിരുന്നില്ല ചെയ്യേണ്ടിയിരുന്നത്: സങ്കടം സഹിക്കാനാന്‍ കഴിയുന്നില്ലെന്ന് ഷാക്കിബ്

ഞാനത് മറച്ച് വെച്ചു, അതായിരുന്നില്ല ചെയ്യേണ്ടിയിരുന്നത്: സങ്കടം സഹിക്കാനാന്‍ കഴിയുന്നില്ലെന്ന് ഷാക്കിബ്

ചിപ്പി പീലിപ്പോസ്

, ബുധന്‍, 30 ഒക്‌ടോബര്‍ 2019 (10:44 IST)
ബംഗ്ലദേശ് ക്യാപ്റ്റനും ഏകദിന ക്രിക്കറ്റിലെ ലോക ഒന്നാംനമ്പർ ഒൾറൗണ്ടറുമായ ഷക്കീബ് അൽ ഹസനെ രണ്ട് വർഷത്തേക്ക് വിലക്കിയ ഐസിസിയുടെ തീരുമാനം ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം വീഷിച്ചത്. ഒരു വർഷത്തെ സസ്‌പെൻഷൻ ഉൾപ്പെടെയാണ് രണ്ട് വർഷത്തെ വിൽക്കേർപ്പെടുത്തിയിരിക്കുന്നത്. വാദുവപ്പിനായി ആളുകൾ സമീപിച്ചത് കൃത്യസമയത്ത് അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതാണ് കടുത്ത നടപടിക്ക് പിന്നിൽ.
 
അതേസമയം തെറ്റ് തന്റെ ഭാഗത്താണെന്നും കടുത്ത സങ്കടമുണ്ടെന്നും വിലക്കിനോട് ഷാക്കിബ് പ്രതികരിച്ചു. ‘ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ക്രിക്കറ്റില്‍ നിന്നു വിലക്കിയതില്‍ കടുത്ത സങ്കടമുണ്ട്. വാതുവെയ്പ്പുകാര്‍ സമീപിച്ച വിവരം മറച്ചുവെച്ചു എന്ന കുറ്റം ഞാന്‍ പൂര്‍ണമായും അംഗീകരിക്കുന്നു. ഞാന്‍ ചെയ്യേണ്ടിയിരുന്നതു ഞാന്‍ ചെയ്തില്ല’ ഷാക്കിബ് പറഞ്ഞു.
 
അന്താരാഷ്ട്ര മത്സരങ്ങൾക്ക് മുന്നോടിയായി വാതുവപ്പുകാർ പല തവണ ഷക്കിബിനെ സമിപിച്ചതായി ഐസിസിയുടെ അഴിമതിവിരുദ്ധ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേകം വാദം കേട്ടാണ് ഐസിസി അഴിമതി വിരുദ്ധ വിഭാഗം ഷക്കീബിനെ വിലക്കിയത്. 
 
ഒരു വർഷത്തെ സസ്‌പെൻഷൻ കാലയളവിൽ ഷക്കീബിന്റെ പ്രവർത്തനം തൃപ്തികരമെങ്കിൽ 2020 ഒക്ടോബറോടെ വീണ്ടും കളത്തിലിറങ്ങാൻ താരത്തിന് സാധിച്ചേക്കും. ഇതോടെ നവംബർ മൂന്നിന് ഡൽഹിയിൽ ആരംഭിക്കുന്ന ഇന്ത്യ-ബംഗ്ലദേശ് ടി20 പരമ്പായിൽ ഷക്കിബിന് കളിക്കാനാവില്ല എന്ന് ഉറപ്പായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്രനേതാക്കൾക്കും വിരാട് കോഹ്ലിക്കും കേരളത്തിൽ നിന്നും പാക് ഭീകരസംഘടനയുടെ ഭീഷണി