Select Your Language

Notifications

webdunia
webdunia
webdunia
webdunia

തായ്‌ലന്‍ഡിലേക്ക് പുറപ്പെടും മുന്‍പ് വോണിന് നെഞ്ചുവേദന ഉണ്ടായിരുന്നു, കാര്യമാക്കിയില്ല; ശരീരം വിയര്‍ത്തിരുന്നതായും മാനേജര്‍

തായ്‌ലന്‍ഡിലേക്ക് പുറപ്പെടും മുന്‍പ് വോണിന് നെഞ്ചുവേദന ഉണ്ടായിരുന്നു, കാര്യമാക്കിയില്ല; ശരീരം വിയര്‍ത്തിരുന്നതായും മാനേജര്‍
, ചൊവ്വ, 8 മാര്‍ച്ച് 2022 (12:53 IST)
സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ അവസാന നിമിഷത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വോണിന്റെ മാനേജര്‍ ജയിംസ് എര്‍സ്‌കിന്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ഹൃദയസ്തംഭനം മൂലമാണ് വോണ്‍ മരിച്ചത്. മരണം സ്ഥിരീകരിക്കുമ്പോള്‍ അദ്ദേഹം തായ്‌ലന്‍ഡിലെ വില്ലയിലായിരുന്നു. 
 
ഓസ്‌ട്രേലിയയില്‍ നിന്ന് തായ്‌ലന്‍ഡിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് തന്നെ വോണ്‍ നെഞ്ചുവേദനയെടുക്കുന്നതായി തന്നോട് പറഞ്ഞിരുന്നെന്ന് ജയിംസ് എര്‍സ്‌കിന്‍ പറയുന്നു. നെഞ്ചില്‍ അസ്വസ്ഥത തോന്നിയിരുന്നെങ്കിലും വോണ്‍ അത് കാര്യമായെടുത്തില്ല. അദ്ദേഹത്തിന്റെ ശരീരം നന്നായി വിയര്‍ത്തിരുന്നെന്നും ജയിംസ് പറയുന്നു. 
 
ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിക്കുന്നതിനു രണ്ടാഴ്ച മുന്‍പ് വോണ്‍ കടുത്ത ഡയറ്റിങ്ങില്‍ ആയിരുന്നെന്ന് മാനേജര്‍ ജയിംസ് എര്‍സ്‌കിന്‍ പറഞ്ഞു. രണ്ടാഴ്ച ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമാണ് കഴിച്ചിരുന്നത്. ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്. ഡയറ്റിങ് ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടോ എന്ന് ജയിംസ് സംശയം പ്രകടിപ്പിച്ചു. അതേസമയം, വോണിന്റെ സ്വാഭാവിക മരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരീരഭാരം കുറയ്ക്കാന്‍ വോണ്‍ കടുത്ത ഡയറ്റിങ്ങില്‍ ആയിരുന്നു; രണ്ടാഴ്ച ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രം !