Webdunia - Bharat's app for daily news and videos

Install App

ആരാണ് നിങ്ങളുടെ നാലാം നമ്പർ താരം, ലോകകപ്പെത്തിയിട്ടും ഇന്ത്യക്കറിയില്ല: ലോകകപ്പിന് മുൻപെ ആദ്യ ഒളിയമ്പെയ്ത് ഷൊയെബ് അക്തർ

Webdunia
വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (14:21 IST)
ഇത്തവണത്തെ ഏകദിന ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം പാകിസ്ഥാനാണെന്ന് മുന്‍ പാകിസ്ഥാന്‍ സൂപ്പര്‍ പേസര്‍ ഷൊയെബ് അക്തര്‍. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ലോകകപ്പ് കളിക്കണമെന്നത് ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് ആക്കുക മാത്രമാണ് ചെയ്യുകയെന്നും അക്തര്‍ പറയുന്നു.
 
എല്ലാ സ്‌റ്റേദിയങ്ങളും നിറഞ്ഞായിരിക്കും ഇരിക്കുക. ടെലിവിഷന് മുന്‍പിലും സോഷ്യല്‍ മീഡിയയിലും ആളുകള്‍ തടിച്ചുകൂടും. ഇതെല്ലാം വലിയ സമ്മര്‍ദ്ദമാകും ഇന്ത്യന്‍ ടീമിന് നല്‍കുന്നത്. എന്നാല്‍ ലോകകപ്പ് അടുത്തെത്തിയിട്ടും ഇപ്പോഴും ഇന്ത്യയ്ക്ക് കൃത്യമായ ഒരു പ്ലേയിംഗ് ഇലവനില്ലെന്ന് അക്തര്‍ പറയുന്നു. കഴിഞ്ഞ 2 വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് കൃത്യമായ ഒരു ടീം ഇല്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇപ്പോഴും നാലാം നമ്പറില്‍ ആര് കളിക്കുമെന്ന് ഇന്ത്യയ്ക്ക് വ്യക്തതയില്ല. വിരാട് കോലി എവിടെയാണ് കളിക്കുന്നത് മൂന്നാമനാണോ നാലാമനാണോ? ഇഷാന്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നു പക്ഷേ അവന്‍ ടീമില്‍ ഉണ്ടോ? അക്തര്‍ ചോദിക്കുന്നു. ബാറ്റിംഗിനെ പോലെ തന്നെ ഇന്ത്യന്‍ ബൗളിംഗിനെ പറ്റിയും ടീമിന് വ്യക്തതയില്ല.
 
എട്ടാമനായും ബാറ്റ് ചെയ്യാന്‍ അറിയുന്ന ഒരു താരം വേണമെന്ന് ടീം കരുതുമ്പോള്‍ ഒരു ബൗളര്‍ കുറവായാണ് ആ ടീമില്‍ കളിക്കുന്നതെന്ന് വേണം കരുതാന്‍. രോഹിത് ശര്‍മ കഴിഞ്ഞ തവണയെത്തിയ രോഹിത് ശര്‍മയല്ല. സ്റ്റാന്‍സിലടക്കം രോഹിത് മാറ്റം വരുത്തിയിട്ടുണ്ട്. പല തവണ രോഹിത് ബൗള്‍ഡ് ആകുകയോ ബീറ്റണ്‍ ആകുകയോ ചെയ്യുന്നു. ഇതെല്ലാം ഇന്ത്യ നേരിടുന്ന സമ്മര്‍ദ്ദത്തെയാണ് കാണിക്കുന്നത്. ഇന്ത്യയുടെ ഈ സമ്മര്‍ദ്ദം പാകിസ്ഥാന്‍ മുതലാക്കണമെന്ന് ഞാന്‍ കരുതുന്നു. പാകിസ്ഥാന്‍ ഇന്ത്യയില്‍ ഈ ലോകകപ്പ് വിജയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരുപാട് പ്രതിസന്ധികളിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. ഒരു ലോകകപ്പ് വിജയം പാകിസ്ഥാന്‍ ജനതയ്ക്ക് നല്‍കുന്ന ആശ്വാസം ചെറുതായിരിക്കില്ല. അക്തര്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ഗുസ്തി സൂപ്പർ ലീഗ് പ്രഖ്യാപിച്ച് സാക്ഷി മാലിക്കും ഗീത ഫോഗട്ടും, അംഗീകരിക്കില്ലെന്ന് ഗുസ്തി ഫെഡറേഷൻ

അത്ഭുതങ്ങൾ നടക്കുമോ? ഡൽഹിയിൽ നിന്നും പഞ്ചാബിലോട്ട് ചാടി പോണ്ടിംഗ്

പറഞ്ഞ വാക്കുകൾ ഗംഭീർ വിഴുങ്ങരുത്, സഞ്ജുവിന് ഇനിയും അവസരങ്ങൾ വേണം: ശ്രീശാന്ത്

ടെസ്റ്റ് ടീമിൽ വിളിയെത്തുമെന്ന പ്രതീക്ഷ ശ്രേയസിന് ഇനി വേണ്ട, ഓസീസ് പര്യടനത്തിലും ടീമിൽ കാണില്ലെന്ന് സൂചന

ക്രിക്കറ്റിൽ ലിംഗനീതി: ലോകകപ്പ് സമ്മാനതുക പുരുഷന്മാർക്കും സ്ത്രീകൾക്കും സമമാക്കി

അടുത്ത ലേഖനം
Show comments