Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎല്ലിലെ വിലകൂടിയ താരമാകാൻ ശ്രേയസ് അയ്യർ! വലവിരിച്ച് ആർസിബി,പഞ്ചാബ് കെ‌കെആർ ടീമുകൾ

ഐപിഎല്ലിലെ വിലകൂടിയ താരമാകാൻ ശ്രേയസ് അയ്യർ! വലവിരിച്ച് ആർസിബി,പഞ്ചാബ് കെ‌കെആർ ടീമുകൾ
, തിങ്കള്‍, 17 ജനുവരി 2022 (21:22 IST)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഫെബ്രുവരി 12,13 തീയ്യതികളിലായി ബെംഗളൂരുവിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുതായി എത്തിയ ലഖ്‌നൗ, അഹമ്മാദാബാദ് എന്നീ രണ്ട് ടീമുകള്‍ക്കൂടി എത്തുന്നതോടെ 10 ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ പങ്കെടുക്കുക.
 
നിലവിലെ എട്ട് ടീമുകളും തങ്ങൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാൽ കെഎൽ രാഹുൽ,ശ്രേയസ് അയ്യർ തുടങ്ങി മികച്ച താരങ്ങൾ പലരും ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. അതിനാൽ തന്നെ വരാനിരിക്കുന്ന താരലേലത്തിൽ ഈ താരങ്ങളെ ടീമുകൾ നോട്ടമിടുമെന്നുറപ്പ്.
 
നേരത്തെ അഹമ്മദാബാദ് ടീമിന്റെ നായകനായി ശ്രേയസ് അയ്യര്‍ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഹാർദ്ദിക് പാണ്ഡ്യ അഹമ്മദാബാദ് നായകനായേക്കുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇതോടെ നായകസ്ഥാനത്തേയ്ക്ക് ശ്രേയസിനെ നോട്ടമിടുകയാണ് പ്രമുഖ ടീമുകൾ.
 
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകൾ നായകതാരം എന്ന നിലയിൽ ശ്രേയസിനെ ടീമിലേയ്ക്ക് പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. കോലി സ്ഥാനമൊഴിഞ്ഞതോടെ ആർസിബിക്കും ഓയിൻ മോർഗനെ നായകസ്ഥാനത്ത് നിലനിർത്താത്ത കെകെആറിനും കെഎൽ രാഹുലിനെ നഷ്ടമായ പഞ്ചാബിനും നായകനായി ഒരു താരത്തെ ആവശ്യമുണ്ട്. മൂന്ന് ടീമുകളും അതിനാൽ തന്നെ ശ്രേയസിനെ നോട്ടമിടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓ‌സ്ട്രേലിയൻ ഓപ്പൺ മാത്രമല്ല, കൊവിഡ് വാക്‌സിനെടുത്തില്ലെങ്കിൽ ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണിലും കളിക്കാനാവില്ല