Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിസിസിഐയ്ക്ക് ശ്രേയസിന്റെ ചെക്ക്, ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

Shreyas Iyer

അഭിറാം മനോഹർ

, ഞായര്‍, 8 ജൂണ്‍ 2025 (12:28 IST)
ഐപിഎല്ലില്‍ ബാറ്ററായും നായകനായും ഗംഭീര പ്രകടനമാണ് ഈ സീസണില്‍ ശ്രേയസ് അയ്യര്‍ നടത്തിയത്. 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഐപിഎല്‍ കിരീടം നേടികൊടുത്തെങ്കിലും വിജയത്തിന്റെ ക്രെഡിറ്റ് അന്ന് പോയത് ടീം മെന്ററായ ഗൗതം ഗംഭീറിനായിരുന്നു. എന്നാല്‍ 10 വര്‍ഷത്തിന് മുകളിലായി ഐപിഎല്‍ ഫൈനലില്‍ എത്താതിരുന്ന പഞ്ചാബ് കിംഗ്‌സിനെ ഫൈനലിലെത്തിച്ചതോടെ ചിത്രം അമ്പാടെ മാറി.
 
 ശ്രേയസ് അയ്യര്‍, അര്‍ഷദീപ് സിംഗ് എന്നിവരല്ലാതെ കാര്യമായ ഇന്ത്യന്‍ താരങ്ങളൊന്നും ഇല്ലാതെ തന്നെ യുവതാരങ്ങളെ വെച്ച് പഞ്ചാബിനെ ഫൈനലിലെത്തിക്കാന്‍ ശ്രേയസിന് സാധിച്ചിരുന്നു. ഇതാണ് ടി20 ഫോര്‍മാറ്റുകളിലടക്കം ശ്രേയസിനെ പരിഗണിക്കാന്‍ ബിസിസിഐയെ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്. ഐപിഎല്ലിന് മുന്‍പ് വരെ ഇന്ത്യയുടെ ടി20 പ്ലാനുകളില്‍ ശ്രേയസ് ഭാഗമായിരുന്നില്ല. എന്നാല്‍ നിലവിലെ പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഏകദിനത്തിലും ടി20യിലും ശ്രേയസിനെ പരിഗണിക്കാതിരിക്കാന്‍ ബിസിസിഐയ്ക്ക് സാധിക്കില്ല. ഇപ്പോഴിതാ താരത്തെ വൈറ്റ് ബോള്‍ ക്യാപ്റ്റനായി ബിസിസിഐ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏകദിനത്തിലേക്കാകും ശ്രേയസിനെ ആദ്യമായി പരിഗണിക്കുക. നിലവില്‍ ടി20യില്‍ സൂര്യകുമാറിന് കീഴില്‍ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തുന്നത്. എന്നാല്‍ വൈറ്റ് ബോളില്‍ ഒരു നായകന്‍ മതിയെന്ന തീരുമാനം ബിസിസിഐ എടുത്താല്‍ ശ്രേയസിന് നായകസ്ഥാനം ലഭിക്കാന്‍ സാധ്യതയേറെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലിയും രോഹിത്തും പോയതോടെ ആളും ആരവവുമില്ല, ഇന്ത്യൻ ടീമിനെ ഇംഗ്ലണ്ടിൽ വരവേൽക്കാൻ ആരാധകരില്ല!