ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ പരിക്കേറ്റതിന് തുടര്‍ന്ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം ആദ്യ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റര്‍ ശ്രേയസ് അയ്യര്‍. തന്റെ ആരോഗ്യം വീണ്ടെടുത്തുവരികയാണെന്നും ജീവിതത്തിലെ മോശം സമയത്ത് ആരാധകര്‍ തന്ന പിന്തുണയോട് നന്ദി പറയുന്നതായും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ശ്രേയസ് കുറിച്ചു.
 
 			
 
 			
					
			        							
								
																	
	 
	 ഞാനിപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു. ഓരോ ദിവസം കഴിയുന്തോറും ആരോഗ്യനിലയില്‍ മാറ്റം സംഭവിക്കുന്നു. എന്നെ പിന്തുണച്ചവരോട് ആശംസകള്‍ അറിയിച്ചവരോട് പ്രാര്‍ഥനകളില്‍ എന്നെ ഉള്‍പ്പെടുത്തിയവരോട് ഞാന്‍ നന്ദിയുള്ളവനായിരിക്കും. ശ്രേയസ് കുറിച്ചു. 
	 
	മത്സരത്തില്‍ ഹര്‍ഷിത് റാണയുടെ പന്തില്‍ അലക്‌സ് ക്യാരിയെ പുറത്താക്കാനായി ക്യാച്ചിന് ശ്രമിക്കവെയാണ് ശ്രേയസിന് പരിക്കേറ്റത്.പ്ലീഹയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് താരത്തിന് ആന്തരിക രക്തസ്രാവം ഉണ്ടായതോടെയാണ് ശ്രേയസിനെ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവില്‍ സിഡ്‌നിയില്‍ ചികിത്സയിലാണ് താരം.