Select Your Language

Notifications

webdunia
webdunia
webdunia
webdunia

45 സ്ഥാനം മുൻപിലേക്ക്: ഏകദിന റാങ്കിങ്ങിൽ വമ്പൻ മുന്നേറ്റം നടത്തി ശുഭ്മാൻ ഗിൽ

45 സ്ഥാനം മുൻപിലേക്ക്: ഏകദിന റാങ്കിങ്ങിൽ വമ്പൻ മുന്നേറ്റം നടത്തി ശുഭ്മാൻ ഗിൽ
, ബുധന്‍, 24 ഓഗസ്റ്റ് 2022 (19:04 IST)
സിംബാബ്‌വെയ്ക്കെതിരായ സെഞ്ചുറിയോടെ ഏകദിന റാങ്കിങ്ങിൽ മുന്നേറി ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ. 45 സ്ഥാനങ്ങൾ മുന്നിലേക്ക് കയറിയ പന്ത് നിലവിൽ 38ആം സ്ഥാനത്താണ്. സിംബാബ്‌വെയ്ക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ 245 റൺസോടെ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറായത്. 890 പോയൻ്റുകളുമായി പാകിസ്ഥാൻ താരം ബാബർ അസമാണ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്.
 
ഇന്ത്യൻ താരങ്ങളായ വിരാട് കോലി അഞ്ചാം സ്ഥാനത്തും രോഹിത് ശർമ ആറാം സ്ഥാനത്തുമാണ്. ടെസ്റ്റ് റാങ്കിങ്ങിൽ ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗർ പതിമൂന്നാം റാങ്കിലെത്തി. ടെസ്റ്റ് ബൗളർമാരിൽ പാറ്റ് കമ്മിൻസ് ഒന്നാമതും അശ്വിൻ രണ്ടാം സ്ഥാനത്തുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എൻ്റെ ഭാര്യ ഇന്ത്യയിൽ താമസിച്ചതിലും അധികം ഞാൻ അവിടെ ഉണ്ടായിട്ടുണ്ട്: ഗ്ലെൻ മാക്സ്വെൽ