Shubman Gill: ഏഴ് വര്‍ഷം പഴക്കമുള്ള കോലിയുടെ റെക്കോര്‍ഡ് മറികടന്ന് ഗില്‍; ദ്രാവിഡിനെ പിന്നിലാക്കാന്‍ വേണ്ടത് രണ്ട് റണ്‍സ്
വ്യക്തിഗത സ്‌കോര്‍ ഒന്‍പതില്‍ എത്തിയപ്പോഴാണ് ഗില്‍ സാക്ഷാല്‍ വിരാട് കോലിയുടെ ഏഴ് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ഭേദിച്ചത്
Shubman Gill: ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ നിരാശപ്പെടുത്തിയെങ്കിലും വിരാട് കോലിയുടെ റെക്കോര്‍ഡ് മറികടന്നാണ് പുറത്താകല്‍. 44 പന്തുകള്‍ നേരിട്ട ഗില്‍ രണ്ട് ഫോര്‍ സഹിതം 16 റണ്‍സെടുത്താണ് പുറത്തായത്.
വ്യക്തിഗത സ്‌കോര്‍ ഒന്‍പതില്‍ എത്തിയപ്പോഴാണ് ഗില്‍ സാക്ഷാല്‍ വിരാട് കോലിയുടെ ഏഴ് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ഭേദിച്ചത്. ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ നായകനെന്ന നേട്ടമാണ് ഗില്‍ ലോര്‍ഡ്‌സില്‍ സ്വന്തമാക്കിയത്. 2018 ല്‍ വിരാട് കോലി നായകനായിരിക്കെ ഇംഗ്ലണ്ടില്‍വെച്ച് 593 റണ്‍സ് നേടിയത് ഗില്‍ മൂന്നാം ടെസ്റ്റില്‍ മറികടന്നു.
ഇംഗ്ലണ്ടില്‍വെച്ച് ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് ഭേദിക്കാന്‍ രണ്ട് റണ്‍സ് കൂടി മതി ഗില്ലിന്. 2002 ല്‍ ദ്രാവിഡ് നേടിയ 602 റണ്‍സാണ് നിലവിലെ റെക്കോര്‍ഡ്. നിലവില്‍ 601 റണ്‍സാണ് ഗില്‍ ഈ പരമ്പരയില്‍ എടുത്തിരിക്കുന്നത്. ലോര്‍ഡ്‌സിലെ രണ്ടാം ഇന്നിങ്‌സില്‍ രാഹുല്‍ ദ്രാവിഡിന്റെ നേട്ടം മറികടക്കാന്‍ ഗില്ലിനു സാധിക്കുമെന്നാണ് ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ.