Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs England, 3rd Test Live Updates:ലഞ്ച് ബ്രേയ്ക്കിന് മുൻപായി നിതീഷും വീണു, ലോർഡ്സിൽ തോൽവി മുന്നിൽ കണ്ട് ഇന്ത്യ

അഞ്ചാം ദിനമായ ഇന്ന് ആറ് വിക്കറ്റുകള്‍ ശേഷിക്കെ 135 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത്

India vs england, Lords test, Lords record, India chances,ഇന്ത്യ- ഇംഗ്ലണ്ട്, ലോർഡ്സ് റ്റെസ്റ്റ്, ലോർഡ്സ് റെക്കോർഡ്

രേണുക വേണു

, തിങ്കള്‍, 14 ജൂലൈ 2025 (09:19 IST)
India vs England
India vs England, 3rd Test: ലോര്‍ഡ്‌സ് ടെസ്റ്റിന്റെ അഞ്ചാം ദിവസത്തില്‍ മത്സരം ഉച്ച ഭക്ഷണത്തിനായി നിര്‍ത്തിവെയ്ക്കുമ്പോള്‍ ഇന്ത്യയ്ക്ക് 8 വിക്കറ്റ് നഷ്ടം. നേരത്തെ അഞ്ചാം ദിനം 58 റണ്‍സിന് 4 വിക്കറ്റെന്ന നിലയില്‍ തുടങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ 3 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 9 റണ്‍സെടുത്ത റിഷഭ് പന്തിന് പിന്നാലെ 39 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. പിന്നാലെയെത്തിയ വാഷിങ്ങ്ടണ്‍ സുന്ദര്‍ റണ്‍സൊന്നും എടുക്കാതെ മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായിരുന്നു.
 
 എന്നാല്‍ എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രവീന്ദ്ര ജഡേജ- നിതീഷ് കുമാര്‍ റെഡ്ഡി സഖ്യം ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് മുന്നില്‍ പ്രതിരോധം തീര്‍ത്തു. ടീം സ്‌കോര്‍ 100 കടത്താന്‍ ഇവര്‍ക്കായെങ്കിലും മത്സരം ഉച്ചഭക്ഷണത്തിനായി പിരിയുന്നതിന് തൊട്ട് മുന്‍പായാണ് ഇന്ത്യയ്ക്ക് എട്ടാം വിക്കറ്റ് നഷ്ടമായത്. 53 പന്തില്‍ 13 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയെ ക്രിസ് വോക്‌സാണ് മടക്കിയത്. 53 പന്തില്‍ 17 റണ്‍സുമായി രവീന്ദ്ര ജഡേജയാണ് ക്രീസിലുള്ളത്.

05:35 PM: ഇന്ത്യ 112/8, രവീന്ദ്ര ജഡേജ 17*
 

05:10 PM:  ഇന്ത്യ 107/7 രവീന്ദ്ര ജഡേജ 16*, നിതീഷ് കുമാർ റെഡ്ഡീ 10*

04:40 PM : ഇന്ത്യ 97/7 രവീന്ദ്ര ജഡേജ 13*, നിതീഷ് കുമാർ റെഡ്ഡീ 3*

04:04 PM: ഇന്ത്യ 81/6  കെ എൽ രാഹുൽ: 39 ഔട്ട്, ജഡേജ 7*
 
 
നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 192 നു ഓള്‍ഔട്ട് ആകുകയായിരുന്നു. ജോ റൂട്ട് (96 പന്തില്‍ 40), ബെന്‍ സ്റ്റോക്‌സ് (93 പന്തില്‍ 33) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ടിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഇന്ത്യക്കായി വാഷിങ്ടണ്‍ സുന്ദര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ക്കു രണ്ട് വീതം വിക്കറ്റുകള്‍. നിതീഷ് റെഡ്ഡിക്കും ആകാശ് ദീപിനും ഓരോ വിക്കറ്റ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lord's Test 4th Day: നാലാമനായി ബ്രൂക്കും മടങ്ങി,ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയിൽ