Smriti Mandhana: ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ്, മിഥാലി രാജിനെ പിന്തള്ളി സ്മൃതി
ലോകകപ്പ് ഫൈനലില്‍ 58 പന്തില്‍ നിന്നും 45 റണ്‍സാണ് സ്മൃതി നേടിയത്. ഇതോടെ ലോകകപ്പില്‍ നിന്ന് 434 റണ്‍സാണ് സ്മൃതി സ്വന്തമാക്കിയത്.
ഇന്ത്യയ്ക്കായി ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരമെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദന. 2017ലെ ലോകകപ്പില്‍ മിഥാലി രാജ് നേടിയ 409 റണ്‍സിന്റെ റെക്കോര്‍ഡാണ് സ്മൃതി മറികടന്നത്. ലോകകപ്പ് ഫൈനലില്‍ 58 പന്തില്‍ നിന്നും 45 റണ്‍സാണ് സ്മൃതി നേടിയത്. ഇതോടെ ലോകകപ്പില്‍ നിന്ന് 434 റണ്‍സാണ് സ്മൃതി സ്വന്തമാക്കിയത്.
ഫൈനലില്‍ ഷെഫാലി വര്‍മയ്‌ക്കൊപ്പം സെഞ്ചുറി കൂട്ടുക്കെട്ട് സ്വന്തമാക്കിയ സ്മൃതി ക്ലോ ട്രിയോണിന്റെ പന്തിലാണ് പുറത്തായത്. ലോകകപ്പിലെ ആദ്യ 3 മത്സരങ്ങളിലും സ്മൃതി നിറം മങ്ങിയിരുന്നു ശ്രീലങ്കക്കെതിരെ 8 റണ്‍സും പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെ 23 റണ്‍സ് വീതവുമാണ് സ്മൃതി നേടിയത്. പിന്നീട് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ അര്‍ധസെഞ്ചുറികളും ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറിയും സ്മൃതി സ്വന്തമാക്കി ശക്തമായി തിരിച്ചുവരികയായിരുന്നു.