Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ഹോട്ട് ദമ്പതികളുടെ വരുമാനം കേട്ടാല്‍ ഞെട്ടും !

വിവാഹത്തിന് വാരിയെറിഞ്ഞത് കോടികൾ; അനുഷ്‌ക - വിരാടിന്റെ വരുമാനം കേട്ടാൽ ഞെട്ടും !

ഈ ഹോട്ട് ദമ്പതികളുടെ വരുമാനം കേട്ടാല്‍ ഞെട്ടും !
, ശനി, 16 ഡിസം‌ബര്‍ 2017 (12:14 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയുടെയും വിവാഹത്തെപറ്റിയാണ് ഇപ്പോഴും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്നത്. ഇവര്‍ വിവാഹത്തിനായി കോടികളാണ് ചെലവാക്കിയത്. ഈ താര ദമ്പതികളുടെ വരുമാനം കേട്ടാൽ ഞെട്ടും.
 
യുവ ക്രിക്കറ്റ് താരമായ വിരാട് കോലി ഒരു വ‍ർഷം സമ്പാദിക്കുന്നത് 121 കോടിയാണ്. ഏകദിന കളിക്ക് മൂന്ന് ലക്ഷം രൂപയും ടെസ്റ്റിനും അഞ്ച് ലക്ഷവും ട്വന്റി ട്വന്റിക്ക് രണ്ട് ലക്ഷവുമാണ് പ്രതിഫലം.ഒരു ഐപിഎൽ സീസണിൽ വിരാട് കോലി നേടുന്നത് 11 കോടിയാണ്. 
 
അത് കൂടാതെ പരസ്യങ്ങളിൽ നിന്ന് ലഭിക്കുന്നത് 16 കോടിയും. കോലിയുടെ ആകെ സമ്പാദ്യം 382 കോടിയാണ്. അതേസമയം ഒരു സിനിമയ്ക്ക് 10 കോടി രൂപയാണ് അനുഷ്ക ശർമ്മയുടെ പ്രതിഫലം. കൂടാതെ പരസ്യങ്ങളിൽ അഭിനയിക്കുന്നതിനും ബ്രാൻഡുകൾക്കുമായി 4 കോടി രൂപ വീതവും ലഭിക്കുമെന്നാണ് വിവരം.അനുഷ്ക ഇപ്പോൾ താമസിക്കുന്ന വീടിന്റെ വില തന്നെ 9 കോടിയാണ്. 
 
2014ൽ വാങ്ങിയ ഈ വീടിന് അന്ന് ആറ് കോടി രൂപയായിരുന്നു വില. അനുഷ്കയുടെ ആകെ സമ്പാദ്യം 220 കോടിയാണ്. ആറ് ആഡംബര കാറുകളാണ് വിരാട് കോലിക്കുള്ളത്. അനുഷ്കയ്ക്ക് നാല് ആഡംബര കാറുകളാണുള്ളത്. ഇതിന്റെ ആകെ വില അഞ്ച് കോടി രൂപയാണ്. ഇറ്റലിയില്‍ വച്ച് നടന്ന വിവാഹത്തിന് ഇവർ ഒരു ദിവസത്തേക്ക് ചെലവാക്കിയത് 13.5 ലക്ഷം രൂപയാണ്. ഒരാഴ്ചത്തേക്ക് ആകുമ്പോൾ ഇത് 94.83 ലക്ഷം രൂപയാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അക്കാര്യത്തില്‍ ഞാന്‍ ധോണിയുടെ ഏഴയലത്തുപോലും എത്തില്ല; ആ സത്യം വെളിപ്പെടുത്തി രോഹിത്