Select Your Language

Notifications

webdunia
webdunia
webdunia
webdunia

റാങ്കിംഗില്‍ കോഹ്‌ലിക്ക് എതിരില്ല; നേട്ടമുണ്ടാക്കിയത് മറ്റൊരു ഇന്ത്യന്‍ താരം

റാങ്കിംഗില്‍ കോഹ്‌ലിക്ക് എതിരില്ല; നേട്ടമുണ്ടാക്കിയത് മറ്റൊരു ഇന്ത്യന്‍ താരം

ICC
ഐസിസിയുടെ എറ്റവും പുതിയ ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ നേട്ടമുണ്ടാക്കി രോഹിത് ശര്‍മ്മ. ശ്രീലങ്കയ്‌ക്കെതിരെ ഇരട്ട സെഞ്ചുറി നേടിയതോടെ ഏഴാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി.

816 റേറ്റിംഗ് പോയിന്റുകളാണ് നിലവില്‍ രോഹിത്തിനുള്ളത്. 2016 ഫെബ്രുവരിയില്‍ രോഹിത്ത് ശര്‍മ്മ ഐസിസി റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു.

ശിഖര്‍ ധവാന്‍ 14മത്തെ സ്ഥാനത്ത് എത്തിയപ്പോള്‍ ഇന്ത്യന്‍ ബൗളര്‍ ചാഹല്‍ 28മത്തെ സ്ഥാനത്ത് നിന്ന് 23 സ്ഥാനത്ത് എത്തിയിട്ടുണ്ട്. കുല്‍ദീപ് യാദവ് 16 സ്ഥാനം മുന്നോട്ട് വന്ന് 56 സ്ഥാനത്ത് എത്തി. ഹാര്‍ദ്ദിക്ക് പാണ്ഡ്യ 10 സ്ഥാനങ്ങള്‍ വര്‍ദ്ധിപ്പിച്ച് ഓള്‍റൗണ്ടറുടെ പട്ടികയില്‍ 45മത്തെ സ്ഥാനത്ത് എത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നാം ടെസ്റ്റിലും തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്; ഓസ്ട്രേലിയ ആഷസ് കിരീടം വീണ്ടെടുത്തു