Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിക്കി പോണ്ടിങ് തെറിക്കുന്നു..! സൗരവ് ഗാംഗുലി ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലക സ്ഥാനത്തേക്ക്

ടീം മാനേജ്‌മെന്റ് ഗാംഗുലിയുമായി ഇതേ കുറിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്

Sourav Ganguly likely to be Delhi Capitals Coach
, ശനി, 10 ജൂണ്‍ 2023 (11:39 IST)
അടുത്ത ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരിശീലിപ്പിക്കാന്‍ സൗരവ് ഗാംഗുലി എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഡല്‍ഹിയുടെ ഡയറക്ടറാണ് ഗാംഗുലി. ഡല്‍ഹിയുടെ ഇപ്പോഴത്തെ പരിശീലകനായ റിക്കി പോണ്ടിങ് പരിശീലകസ്ഥാനത്തു നിന്ന് ഒഴിഞ്ഞേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. പോണ്ടിങ്ങിന് പകരക്കാരനായി ഗാംഗുലി എത്തുമെന്നാണ് വിവരം. 
 
ടീം മാനേജ്‌മെന്റ് ഗാംഗുലിയുമായി ഇതേ കുറിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. ഗാംഗുലി പരിശീലക സ്ഥാനത്തേക്ക് എത്തുന്നതില്‍ ടീം മാനേജ്‌മെന്റില്‍ എതിര്‍പ്പുകളൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സീസണില്‍ പോയിന്റ് ടേബിളില്‍ ഒന്‍പതാമതായാണ് ഡല്‍ഹി ഫിനിഷ് ചെയ്തത്. ഇതേ തുടര്‍ന്ന് പോണ്ടിങ്ങിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 
 
2012 ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഗാംഗുലി ബിസിസിഐ അധ്യക്ഷനായും കമന്റേറ്റര്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഗാംഗുലി പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ajinkya Rahane: വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് ടീമിലെടുത്തു; ഇന്ന് ഇന്ത്യയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചവന്‍