കായികക്ഷമതയും ഫോമും തെളിയിച്ച് കഴിഞ്ഞു, എന്താണ് ഷമിയെ പരിഗണിക്കാത്തത്? ചോദ്യം ചെയ്ത് ഗാംഗുലി

അഭിറാം മനോഹർ
ചൊവ്വ, 11 നവം‌ബര്‍ 2025 (18:44 IST)
പേസര്‍ മുഹമ്മദ് ഷമിയെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതിനെതിരെ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ നായകനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഷമിയെ ടീമിന് പുറത്ത് നിര്‍ത്താനുള്ള കാരണങ്ങളൊന്നും കാണുന്നില്ലെന്നും രഞ്ജിയില്‍ ദീര്‍ഘസ്‌പെല്ലുകള്‍ എറിഞ്ഞുകൊണ്ട് ഷമി തന്റെ ഫോമും കായികക്ഷമതയും തെളിയിച്ചതാണെന്നും ഗാംഗുലി പറഞ്ഞു.
 
ഷമി അസാമാന്യമായ ബൗളറാണെന്ന് എല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ രണ്ടോ മൂന്നോ രഞ്ജി മത്സരങ്ങളില്‍ ബംഗാളിനെ സ്വന്തം നിലയ്ക്ക് വിജയിപ്പിക്കാന്‍ ഷമിക്ക് സാധിച്ചു. ഇതെല്ലാം സെലക്ടര്‍മാര്‍ കാണുന്നുണ്ടെന്ന് ഉറപ്പാണ്. ഷമിയും സെലക്ടര്‍മാരും തമ്മില്‍ ആശയവിനിമയം നടത്തിയിട്ടുണ്ടാകുമെന്ന് കരുതുന്നു.ഫോമും ഫിറ്റ്‌നസും നോക്കിയാല്‍ ഷമിയെ ടെസ്റ്റ്, ഏകദിന ടീമുകളില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള കാരണങ്ങളൊന്നും ഞാന്‍ കാണുന്നില്ല. കാരണം അദ്ദേഹം അത്രമാത്രം പ്രതിഭാധനനാണ്.
 
നേരത്തെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ നിന്നും ഷമിയെ സെലക്ടര്‍മാര്‍ അവഗണിച്ചിരുന്നു. ഷമിക്ക് ഫിറ്റ്‌നസില്ലെന്ന കാരണമായിരുന്നു ചീഫ് സെലക്ടറായ അജിത് അഗാര്‍ക്കര്‍ പറഞ്ഞത്. ഇതിന് പിന്നാലെ ബംഗാളിനായി രഞ്ജി ട്രോഫിയില്‍ കളിക്കാനിറങ്ങിയ ഷമി ആദ്യ 2 മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകളെടുത്തിരുന്നു.തനിക്ക് ഫിറ്റ്‌നസ് പ്രശ്‌നങ്ങളില്ലെന്നും തന്റെ കായികക്ഷമതയെ പറ്റി സെലക്ടര്‍മാര്‍ അന്വേഷിച്ചില്ലെന്നും ഷമി പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: ഐപിഎൽ താരക്കൈമാറ്റത്തിനുള്ള സമ്മതപത്രത്തിൽ ജഡേജയും സാം കറനും ഒപ്പിട്ടു, സഞ്ജു ചെന്നൈയിലേക്ക്..

പരമ്പര തോറ്റിട്ട് വ്യക്തിഗത നേട്ടം ആഘോഷിക്കാനാവില്ല, ഗംഭീർ ഉന്നം വെച്ചത് രോഹിത്തിനെയോ?

Sanju Samson: സഞ്ജുവിന് പിറന്നാൾ, ചെന്നൈയിലേക്കോ?, ഔദ്യോഗിക പ്രഖ്യാപനം വരുമോ?

Gautam Gambhir: ടി20യിൽ ഓപ്പണർമാർ മാത്രമാണ് സ്ഥിരം, ബാറ്റിംഗ് ഓർഡറിലെ മാറ്റങ്ങൾ തുടരുമെന്ന് ഗംഭീർ

പലരും നിങ്ങളെ ഉപയോഗിക്കും, പബ്ലിസിറ്റി മാത്രമാണ് ലക്ഷ്യം, വാഗ്ദാനം ചെയ്തത് കിട്ടിയില്ലെങ്കിൽ നിരാശപ്പെടുത്തരുത്, വനിതാ ടീമിനോട് ഗവാസ്കർ

അടുത്ത ലേഖനം
Show comments