രോഹിതിന് പകരം ഗിൽ; സ്‌പോർട്ടിൽ എല്ലാവർക്കും ഒരു ദിവസം എല്ലാം നിർത്തേണ്ടതായി വരുമെന്ന് സൗരവ് ഗാംഗുലി

നിഹാരിക കെ.എസ്
ഞായര്‍, 12 ഒക്‌ടോബര്‍ 2025 (09:05 IST)
ഓസ്‌ട്രേലിയക്കെതിരെ നടക്കാൻ പോകുന്ന ഏകദിനത്തിൽ യുവതാരം ശുഭ്മൻ ഗിൽ ആകും ഇന്ത്യയെ നയിക്കുക. രോഹിത് ശർമ്മയെ നായക സ്ഥാനത്ത് നിന്ന് മാറ്റിയാണ് ശുഭ്മൻ ഗില്ലിനെ തിരഞ്ഞെടുത്തത്. ഇത് വൻ വിമർശനങ്ങൾക്ക് കാരണമായി. 
 
ശുഭ്മൻ ഗില്ലിന്റെ ഏകദിനത്തിലെ പ്രകടനം കണക്കിലെടുത്താൽ താരത്തെ നായകനാക്കാൻ ഒരു യോഗ്യതയും ഇല്ലെന്ന് പല മുൻ താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ രോഹിതിനെ മാറ്റിയതിൽ യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി.
 
'രോഹിത്തുമായി തലപ്പത്തുള്ളവർ ഇതേക്കുറിച്ചു സംസാരിച്ചു കാണുമെന്നു എനിക്കുറപ്പുണ്ട്. നായകസ്ഥാനത്തു നിന്നും അദ്ദേഹത്തെ പുറത്താക്കിയതാണോയെന്നതിൽ എനിക്കുറപ്പില്ല. ഇതു പരസ്പരം ചർച്ച ചെയ്ത ശേഷമെടുത്ത തീരുമാനമായിരിക്കുമെന്നു എനിക്കുറപ്പാണ്. രോഹിത് അസാധാരണ ലീഡറാണ്. ഐസിസിയുടെ ടി20 ലോകകപ്പും ഐസിസി ചാംപ്യൻസ് ട്രോഫിയും നായകനെന്ന നിലയിൽ അദ്ദേഹം നേടിയിട്ടുണ്ട്.
 
രോഹിത്തിന്റെ കാര്യത്തിലുള്ള പ്രശ്‌നം പ്രകടനമല്ല. 2027 ആവുമ്പോൾ രോഹിത്തിനു 40 വയസ്സാവും. സ്‌പോർട്‌സിൽ അതൊരു വലിയ നമ്പറാണ്. എനിക്കും നായകനായിരിക്കെ ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ട്. രാഹുൽ ദ്രാവിഡിനും ഇതു അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നു കാണാം. ഞങ്ങൾക്കു മാത്രമല്ല എല്ലാവർക്കും ഒരിക്കൽ ഇതു നേരിടേണ്ടതായി വരും. 40 വയസ്സാവുമ്പോൾ ശുഭ്മൻ ഗില്ലിനും ഇതു തന്നെയാവും സംഭവിക്കുക. സ്‌പോർട്ടിൽ എല്ലാവർക്കും ഒരു ദിവസം എല്ലാം നിർത്തേണ്ടതായി വരും', സൗരവ് ഗാംഗുലി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദം സാമ്പ വിക്കറ്റുകളെടുക്കുമ്പോൾ കുൽദീപ് വെള്ളം കൊടുക്കാൻ നടക്കുന്നു, ഗംഭീറിനെതിരെ വിമർശനവുമായി ആരാധകർ

'അങ്ങനെയുള്ളവര്‍ക്കു ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാന്‍ സാധിക്കില്ല'; മുന്‍ഭാര്യയെ വിടാതെ ചഹല്‍

ഐപിഎല്ലിന് ശേഷം പേശികൾക്ക് അപൂർവരോഗം ബാധിച്ചു, കൂടെ നിന്നത് അവർ മാത്രം, തുറന്ന് പറഞ്ഞ് തിലക് വർമ

ടീമിന്റെ ആങ്കര്‍ റോള്‍ പ്രതികയ്ക്കാണ്, എനിക്ക് സ്വതസിദ്ധമായി കളിക്കാന്‍ സ്വാതന്ത്ര്യം കിട്ടുന്നു: സ്മൃതി മന്ദാന

സെഞ്ചുറികൾ കുട്ടിക്കളി, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം സെഞ്ചുറികൾ, റെക്കോർഡുകൾ വാരിക്കൂട്ടി സ്മൃതി മന്ദാന

അടുത്ത ലേഖനം
Show comments