Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടവുളെ.. റിസ്‌വാനെ.. ഇതെന്ത് ഇന്നിങ്ങ്സ്,?, ടി20യിൽ ടെസ്റ്റ് കളിക്കുന്നോ, തോൾവികൾക്ക് പിന്നാലെ പാക് നായകനെതിരെ വിമർശനം

Mohammed Rizwan

അഭിറാം മനോഹർ

, ബുധന്‍, 11 ഡിസം‌ബര്‍ 2024 (13:39 IST)
Mohammed Rizwan
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക. ഡേവിഡ് മില്ലറുടെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവില്‍ 20 ഓവറില്‍ 183 റണ്‍സ് ദക്ഷിണാഫ്രിക്ക നേടിയപ്പോള്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനെ പാകിസ്ഥാന് സാധിച്ചുള്ളൂ. പാകിസ്ഥാന് വേണ്ടി 62 പന്തില്‍ 74 റണ്‍സുമായി നായകന്‍ മുഹമ്മദ് റിസ്വാന്‍ ടോപ് സ്‌കോററായെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. സൂപ്പര്‍ താരമായ ബാബര്‍ അസം നാല് പന്തുകള്‍ നേരിട്ട് പൂജ്യനായാണ് മടങ്ങിയത്.
 
മത്സരത്തില്‍ 10 ഓവറിലധികം ബാറ്റ് ചെയ്തിട്ടും പാകിസ്ഥാനെ വിജയത്തിലെത്തിക്കാന്‍ റിസ്വാന് സാധിച്ചില്ല. 60 പന്തുകളില്‍ ഒരുവിധം താരങ്ങളെല്ലാം ടി20യില്‍ സെഞ്ചുറിപ്രകടനങ്ങള്‍ നടത്തുമ്പോഴാണ് പാകിസ്ഥാന്റെ ഈ മെല്ലെപ്പോക്ക്. 10 ഓവര്‍ പിന്നിടുമ്പോള്‍ 3 വിക്കറ്റുകള്‍ മാത്രമാണ് പാകിസ്ഥാന് നഷ്ടമായിരുന്നതെന്നും ടെസ്റ്റ് ഇന്നിങ്ങ്‌സ് കളിക്കുന്നത് പകരം ടി20 ബാറ്റിംഗ് കാഴ്ചവെച്ചിരുന്നെങ്കില്‍ റിസ്വാന് പാകിസ്ഥാനെ വിജയിപ്പിക്കാമായിരുന്നുവെന്നും വിമര്‍ശകര്‍ പറയുന്നു. 
 
 നേരത്തെ 28 റണ്‍സിന് 3 എന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയിയെ നാലാമനായി ഇറങ്ങി 40 പന്തില്‍ 82 റണ്‍സുമായി തകര്‍ത്തടിച്ച ഡേവിഡ് മില്ലറുടെ പ്രകടനമാണ് രക്ഷിച്ചത്. ഏഴാമനായി ക്രീസിലെത്തിയ ലിന്‍ഡെ 24 പന്തില്‍ 48 റണ്‍സുമായി തിളങ്ങി. പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദിയും അബ്രാര്‍ അഹമ്മദും 3 വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ അബ്ബാസ് അഫ്രീദി 2 വിക്കറ്റുകളെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വന്തം നേട്ടത്തിനായി കളിക്കാൻ അവനറിയില്ല, എപ്പോഴും ടീം പ്ലെയർ: സഞ്ജുവിനെ കുറിച്ച് അശ്വിൻ