Webdunia - Bharat's app for daily news and videos

Install App

South Africa vs India, 2nd T20: പടിക്കല്‍ കലമുടച്ച് ഇന്ത്യ; രണ്ടാം ട്വന്റി 20 യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

ജയത്തിനു അരികെ വരെ എത്തിയ ശേഷമാണ് ഇന്ത്യയുടെ കീഴടങ്ങല്‍

രേണുക വേണു
തിങ്കള്‍, 11 നവം‌ബര്‍ 2024 (07:38 IST)
India

South Africa vs India, 2nd T20: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 യില്‍ ഇന്ത്യക്ക് തോല്‍വി. ചെറിയ സ്‌കോര്‍ പിറന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ആതിഥേയരുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് ആണ് കളിയിലെ താരം. 
 
ജയത്തിനു അരികെ വരെ എത്തിയ ശേഷമാണ് ഇന്ത്യയുടെ കീഴടങ്ങല്‍. 15.4 ഓവറില്‍ 86 റണ്‍സിന് ദക്ഷിണാഫ്രിക്കയുടെ ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ്. എന്നാല്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (41 പന്തില്‍ പുറത്താകാതെ 47), ജെറാള്‍ഡ് കോട്ട്‌സീ (ഒന്‍പത് പന്തില്‍ പുറത്താകാതെ 19) എന്നിവര്‍ ചേര്‍ന്ന് ഇന്ത്യയുടെ കൈയില്‍ നിന്ന് ജയം തട്ടിപ്പറിച്ചെടുത്തു. പേസര്‍മാര്‍ നിറം മങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അര്‍ഷ്ദീപ് സിങ് നാല് ഓവറില്‍ 41 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. ആവേശ് ഖാന്‍ മൂന്ന് ഓവറില്‍ 23 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ മൂന്ന് ഓവറില്‍ 22 റണ്‍സും വഴങ്ങി. വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്‌ണോയിക്ക് ഒരു വിക്കറ്റ്. 
 
ഹാര്‍ദിക് പാണ്ഡ്യ (45 പന്തില്‍ പുറത്താകാതെ 39) ഇന്ത്യയുടെ ടോപ് സ്‌കോററായി. അക്‌സര്‍ പട്ടേല്‍ 27 റണ്‍സും തിലക് വര്‍മ 20 റണ്‍സും നേടി. സഞ്ജു സാംസണ്‍ (പൂജ്യം), അഭിഷേക് ശര്‍മ (അഞ്ച് പന്തില്‍ നാല്), സൂര്യകുമാര്‍ യാദവ് (ഒന്‍പത് പന്തില്‍ നാല്) എന്നിവര്‍ പൂര്‍ണമായി നിരാശപ്പെടുത്തി. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലായി. നവംബര്‍ 13 നാണ് മൂന്നാം ട്വന്റി 20 മത്സരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments