ജയവര്‍ധനെ, സങ്കക്കാര, മലിംഗ തുടങ്ങിയ താരങ്ങളെല്ലാം ഒന്നടങ്കം റിട്ടയര്‍ ചെയ്തതോടെ വലിയ തകര്‍ച്ചയിലേക്ക് പോയ ടീമാണ് ശ്രീലങ്ക. പുതിയ താരങ്ങളില്‍ അനവധി പേര്‍ പ്രതീക്ഷ തരുന്നവരായുണ്ടെങ്കിലും ജയസൂര്യ കോച്ചായി സ്ഥാനമേറ്റെടുക്കുന്നത് വരെ ദയനീയമായ സ്ഥിതിയിലായിരുന്നു ശ്രീലങ്കന്‍ ക്രിക്കറ്റ്. കോച്ചായി സ്ഥാനമേറ്റെടുത്ത ശേഷം ഇന്ത്യക്കെതിരെ ഏകദിന പരമ്പരയും ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയും ശ്രീലങ്ക കൈവിട്ടിരുന്നു.
ഇപ്പോഴിതാ ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയെ തോല്‍പ്പിച്ച ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും തോല്‍പ്പിച്ചിരിക്കുകയാണ് ശ്രീലങ്ക. മത്സരത്തില്‍ കിവികള്‍ ഉയര്‍ത്തിയ 135 റണ്‍സിന്റെ വിജയലക്ഷ്യം വെറും 4 വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മറികടക്കുകയായിരുന്നു. രണ്ടാം പോരാട്ടത്തിലും ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കാനായാല്‍ പരിശീലകനെന്ന നിലയില്‍ അത് ജയസൂര്യയ്ക്ക് അതൊരു പൊന്‍തൂവലായിരിക്കും. നേരത്തെ ന്യൂസിലന്‍ഡിനെതിരെ 2 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ശ്രീലങ്ക സമ്പൂര്‍ണ്ണ വിജയം നേടിയിരുന്നു. ഇതിന് പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരെ ഏകദിന പരമ്പരയും ടി20 പരമ്പരയും ശ്രീലങ്ക നേടിയിരുന്നു. ടി20 പരമ്പരയ്ക്ക് പിന്നാലെ 3 മത്സരങ്ങളുടെ ഏകദിന പരമ്പരയിലും ശ്രീലങ്ക ന്യൂസിലന്‍ഡിനോട് ഏറ്റുമുട്ടും.