‘ഭയാനകരമായ അവസ്ഥയാണ് കേരളത്തില്‍’‍; വേദനയറിഞ്ഞ് ഡിവില്ലിയേഴ്‌സും - പിന്തുണയെന്ന് താരം

‘ഭയാനകരമായ അവസ്ഥയാണ് കേരളത്തില്‍’‍; വേദനയറിഞ്ഞ് ഡിവില്ലിയേഴ്‌സും - പിന്തുണയെന്ന് താരം

ശനി, 18 ഓഗസ്റ്റ് 2018 (18:12 IST)
മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. ട്വിറ്ററിലൂടെ അദ്ദേഹം കേരളത്തിലെ വേദനകള്‍ക്കൊപ്പം പങ്കു ചേരുന്നതായി അറിയിച്ചത്.

അതിശക്തമായ മഴയിലും പ്രളയത്തിലും ദുരുതമനുഭവിക്കുന്ന കേരളത്തിലെ ആളുകള്‍ക്കൊപ്പമാണ് എന്റെ ചിന്തയും പ്രാര്‍ഥനയും. ഭയാനകരമായ അവസ്ഥയാണ് അവിടെയുള്ളത്. ഇതുവരെ നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്‌ടമാകുകയും ഇരുപതിനായിരത്തിലധികം പേര്‍ക്ക് വീടുകള്‍ നഷ്‌ടമാവുകയും ചെയ്‌തുവെന്നും ഡിവില്ലിയേഴ്‌സ് ട്വീറ്റ് ചെയ്‌തു.

ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള വിദേശ ക്രിക്കറ്റ് താരമാണ് ഡിവില്ലിയേഴ്‌സ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കളിക്കാരനായ എ ബി ഇന്ത്യന്‍ ആരാധകരുടെ ഇഷ്‌ടതാരമാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സൂപ്പര്‍താരങ്ങള്‍ പടിക്ക് പുറത്ത്, ആരൊക്കെ അകത്ത് ? - ടീമില്‍ അഴിച്ചു പണിക്ക് കളമൊരുങ്ങുന്നു