Publish Date: Sun, 22 May 2022 (16:50 IST)
Updated Date: Sun, 22 May 2022 (16:53 IST)
ഐപിഎല്ലിൽ ഇന്ന് ഹൈദരാബാദ്-പഞ്ചാബ് പോരാട്ടം. ഇരു ടീമുകളുടെയും പ്ളേ ഓഫ് സാധ്യതകൾ അവസാനിച്ചതിനാൽ ഇന്നത്തെ മത്സരം അപ്രസക്തമാണെങ്കിലും അവസാന ലീഗ് മത്സരത്തിൽ നായകൻ വില്യംസണിന് പകരം ആരായിരിക്കും ഹൈദരാബാദിനെ നയിക്കുക എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.
വില്യംസണിന്റെ അഭാവത്തിൽ ടീമിലെ സീനിയർ താരമായ ഭുവനേശ്വർ കുമാർ ഹൈദരാബാദിനെ നയിച്ചേക്കാനാണ് സാധ്യതയേറെയും. ഇതിന് മുൻപും ഹൈദരാബാദിനെ ഭുവി നയിച്ചിട്ടുണ്ട്.ഇത്തവണ പന്ത് കൊണ്ട് മികച്ച ഫോമിലാണ് താരം. ഭുവി അല്ലെങ്കിൽ വിൻഡീസ് താരം നിക്കോളാസ് പുരനെ പകരം നായകനാക്കാനും സാധ്യതയുണ്ട്. വിൻഡീസ് ടീമിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ട താരം വിക്കറ്റ് കീപ്പർ കൂടെയാണെന്നതാണ് സാധ്യതകൾ ഉയർത്തുന്നത്.
ഐപിഎല്ലില്‍ ആദ്യ രണ്ട് കളികള്‍ തോറ്റ ഹൈദരാബാദ് പിന്നീട് തുടര്‍ച്ചയായി അഞ്ച് കളികള്‍ ജയിച്ച് പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് തുടർച്ചയായ അഞ്ച് കളികൾ തോറ്റ് ടൂർണമെന്റിൽ നിന്നും പുറത്താവുകയായിരുന്നു.