Publish Date: Fri, 20 May 2022 (20:52 IST)
Updated Date: Fri, 20 May 2022 (20:53 IST)
ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികളെ പൊലീസ് വധിച്ചത് വ്യാജ ഏറ്റുമുട്ടലിലെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. ഇതോടെ ഉത്തരവാദികളായ പത്ത് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ സമിതി ശുപാര്‍ശ ചെയ്തു. സിസിടിവി അടക്കമുള്ള ദൃശ്യങ്ങള്‍ പൊലീസ് മാറ്റിയെന്നും സമിതി കണ്ടെത്തി. പ്രതികള്‍ പൊലീസിനുനേരെ വെടിയുതിര്‍ത്തെന്ന വാദം തെറ്റാണെന്നും മൂന്നംഗ സമിതി കണ്ടെത്തി.