താന്‍ കണ്ട ഏറ്റവും മികച്ച താരം സ്‌മിത്തെന്ന് പെയ്‌ന്‍

തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (15:14 IST)
നാലാം ടെസ്‌റ്റില്‍ ഓസ്‌ട്രേലിയയെ ഗംഭീര വിജയത്തിലേക്ക് നയിച്ച് ആഷസ് നിലനിര്‍ത്താന്‍ അവരെ സഹായിച്ചത് സ്‌റ്റീവ് സ്‌മിത്താണ്. 185 റണ്‍സിന്റെ തോല്‍‌വിയാണ് ഇംഗ്ലണ്ടിന് സംഭവിച്ചത്. ഈ പടുകൂറ്റന്‍ ജയത്തിന് കാരണമായ സ്‌റ്റീവ് സ്‌മിത്തിനെ പുകഴ്‌ത്തി ക്യാപ്‌റ്റന്‍ ടിം പെയ്‌ന്‍.

താന്‍ കണ്ട ഏറ്റവും മികച്ച താരം സ്‌മിത്താണെന്നും, അത് അദ്ദേഹം തെളിയിച്ചു എന്നും പെയ്‌ന്‍ പറഞ്ഞു. സാഹചര്യത്തിന് അനുസരിച്ച് എങ്ങനെ കളിക്കണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാമെന്നും ഓസീസ് നായകന്‍ വ്യക്തമാക്കി.

അതേസമയം, താന്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്ന് സ്‌മിത്ത് പറഞ്ഞു. മധ്യനിരയില്‍ എന്‍റെ ജോലി ആസ്വദിക്കുകയാണ്. ഒരു വര്‍ഷത്തിന് ശേഷം ഊഷ്‌മളതയോടെ തിരിച്ചെത്തിയിരിക്കുന്നു എന്നും സ്‌മിത്ത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇനിയൊരു കളി പോലും ഇല്ലാതെ ധോണി വിരമിക്കുമോ? - സൂപ്പർതാരത്തിന്റെ മറുപടി ഇങ്ങനെ