ഇനിയൊരു കളി പോലും ഇല്ലാതെ ധോണി വിരമിക്കുമോ? - സൂപ്പർതാരത്തിന്റെ മറുപടി ഇങ്ങനെ

തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (12:32 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതെ മുന്‍ ഇന്ത്യന്‍ നായകനും കോച്ചുമായ അനില്‍ കുംബ്ലൈ. ധോണിയുടെ കാര്യത്തില്‍ ഉറപ്പില്ലെന്നും ഒന്നും പറയാനില്ലെന്നുമുള്ള മറുപടിയാണ് കുബ്ലൈ നല്‍കുന്നത്.
 
ലോകകപ്പിന് പിന്നാലെ ധോണി വിരമിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായി പ്രഖ്യാപനമൊന്നും ധോണി ഇതുവരെ നടത്തിയിട്ടില്ല. രാജ്യസേവനത്തിനായി സമയം മാറ്റിവെച്ച് വിശ്രമം തേടുകയായിരുന്നു ധോണി. ലോകകപ്പിന് ശേഷമുള്ള രണ്ട് പരമ്പരകളിലും ധോണിക്ക് പകരം ഋഷഭ് പന്തിനെയാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്. 
 
ധോണി വിരമിക്കുന്നത് എപ്പോഴായാലും നല്ല യാത്രയയപ്പ് നല്‍കണമെന്നാണ് കുംബ്ലൈ പറയുന്നത്. ഇതുതന്നെയാണ് ക്രിക്കറ്റ് ലോകത്തിന്റേയും ആവശ്യം. ടി 20 ലോകകപ്പിൽ അദ്ദേഹം കളിക്കുന്നുണ്ടെങ്കില്‍ ഇനിയുള്ള എല്ലാ മത്സരങ്ങളിലും ധോണി കളിക്കണമെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു.
 
 ടി20 ലോകകപ്പില്‍ ധോണി കളിക്കുമെന്നും ഇല്ലെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. എല്ല കളിയിലും പന്തിനെ സെലക്ട് ചെയ്തതോടെ ഇനി പട്ടികയിൽ ധോണിയുടെ പേര് തെളിഞ്ഞ് വരില്ലേയെന്ന പേടിയും ആരാധകർക്കുണ്ട്. ഇതോടെ കളിക്കാൻ ഇനിയൊരു മത്സരം പോലും ഇല്ലാതെ ധോണിക്ക് വിരമിക്കേണ്ടി വരുമോയെന്ന ആകാംഷയിലാണ് അദ്ദേഹത്തിന്റെ ആരാധകർ. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം യുഎസ് ഓപ്പൺ ടെന്നീസ് കിരീടം നാലാം തവണയും സ്വന്തമാക്കി റാഫേൽ നദാൽ