Select Your Language

Notifications

webdunia
webdunia
webdunia
webdunia

"ഇരട്ടസെഞ്ചുറി" ബ്രാഡ്മാൻ്റെ റെക്കോർഡിനൊപ്പമെത്തി സ്റ്റീവ് സ്മിത്ത്

steve smith
, വ്യാഴം, 1 ഡിസം‌ബര്‍ 2022 (19:37 IST)
ടെസ്റ്റ് ക്രിക്കറ്റിൽ ഇരുപത്തിയൊമ്പത് സെഞ്ചുറിനേട്ടമെന്ന ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാൻ്റെ റെക്കോർഡിനൊപ്പമെത്തി ഓസീസ് താരം സ്റ്റീവ് സ്മിത്ത്. വിൻഡീസിനെതിരായ പെർത്ത് ടെസ്റ്റിൽ ലബുഷെയ്ൻ ഇരട്ടസെഞ്ചുറി നേടിയതിന് പിന്നാലെ സ്റ്റീവ് സ്മിത്തും ഇരട്ടസെഞ്ചുറി കണ്ടെത്തി.
 
ടെസ്റ്റ് ക്രിക്കറ്റിലെ ഇരട്ടസെഞ്ചുറികളുടെ എണ്ണത്തിൽ സുനിൽ ഗവാസ്കറിനും കെയ്ൻ വില്യംസണിനും ഒപ്പമാണ് സ്റ്റീവ് സ്മിത്ത്. നാല് ഇരട്ടശതകം വീതമാണ് ഇവർക്കുള്ളത്. 41 സെഞ്ചുറികളുള്ള റിക്കി പോണ്ടിങ്, 32 സെഞ്ചുറിയുമായി സ്റ്റീവ് വോ, 30 സെഞ്ചുറിയുമായി മാത്യു ഹെയ്ഡൻ എന്നിവരാണ് സ്റ്റീവ് സ്മിത്തിന് മുന്നിലുള്ള ഓസീസ് താരങ്ങൾ.
 
കഴിഞ്ഞ മൂന്ന് ഇന്നിങ്ങ്സുകൾക്കിടയിലുള്ള സ്മിത്തിൻ്റെ രണ്ടാമത്തെ സെഞ്ചുറിയാണിത്. മത്സരത്തിൽ 200 റൺസുമായി സ്മിത്ത് പുറത്താകാതെ നിന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അത് കോലിയുടെ ക്ലാസ് വിളിച്ചറിയിക്കുന്ന ഷോട്ടുകൾ, ലോകത്ത് ഒരു കളിക്കാരനും ആ 2 സിക്സിൽ നിന്ന് തടയാനാകില്ല: ഹാരിസ് റൗഫ്