Publish Date: Tue, 07 Mar 2023 (14:56 IST)
Updated Date: Tue, 07 Mar 2023 (14:59 IST)
അഹമ്മദാബാദ് ടെസ്റ്റിലും ഓസ്‌ട്രേലിയയെ നയിക്കുക സ്റ്റീവ് സ്മിത്ത്. നാട്ടിലേക്ക് മടങ്ങിയ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് നാട്ടില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. മൂന്നാം ടെസ്റ്റില്‍ ടീമിനെ നയിച്ച സ്മിത്ത് തന്നെ നാലാം ടെസ്റ്റിലും നയിക്കട്ടെ എന്ന് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. സ്മിത്തിന്റെ കീഴില്‍ മൂന്നാം ടെസ്റ്റില്‍ ഓസീസ് ജയം സ്വന്തമാക്കിയിരുന്നു. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റാണ് മാര്‍ച്ച് ഒന്‍പത് മുതല്‍ അഹമ്മദാബാദില്‍ നടക്കുക. പരമ്പരയില്‍ 2-1 ന് ഇന്ത്യ ലീഡ് ചെയ്യുകയാണ്.