അഡലെയ്ഡ് ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിച്ച ശേഷമുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഷോയില്‍ ഇന്ത്യന്‍ താരമായ റിഷഭ് പന്തിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും ഇതിഹാസതാരവുമായ സുനില്‍ ഗവാസ്‌കര്‍. ടെസ്റ്റില്‍ കളിച്ചില്ലെങ്കിലും കുഴപ്പമില്ലല്ലോ, ഐപിഎല്‍ ഉണ്ടല്ലോ എന്നായിരുന്നു ഗവാസ്‌കറുടെ ചോദ്യം.
ഈ ടെസ്റ്റ് മാച്ചിന്റെ ഫലം ഒറ്റയ്ക്ക് മാറ്റാന്‍ പന്തിന് സാധിക്കും. പക്ഷേ അവനത് ചെയ്യില്ല. അവന്റെ ബാറ്റിംഗ് ഒക്കെ കണ്ടിരിക്കാന്‍ രസമാണ്. ഒന്നോര്‍ക്കുക. പഴയകാലത്ത് ടെസ്റ്റിന് പകരമായി ഒന്നുമുണ്ടായിരുന്നില്ല. ടെസ്റ്റ് കളിച്ചില്ലെങ്കില്‍ രഞ്ജി ട്രോഫിയിലേക്ക് മടങ്ങണം അല്ലെങ്കില്‍ പ്രാദേശിക ക്ലബ് ക്രിക്കറ്റിലേക്ക്. ഐപിഎല്‍ പോലുള്ള കുഷ്യന്‍ ഉള്ളപ്പോള്‍ ഏത് രീതിയിലും കളിക്കാനാകും. നിങ്ങളെ ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കിയാല്‍ എന്ത് ഐപിഎല്‍ ഉണ്ടല്ലോ. എന്നായിരുന്നു ഗവാസ്‌കറിന്റെ വിമര്‍ശനം.
രണ്ടാം ഇന്നിങ്ങ്‌സില്‍ ഇന്ത്യ 128 റണ്‍സിന് 5 വിക്കറ്റെന്ന നിലയില്‍ ഇന്നിങ്ങ്‌സ് പരാജയം മുന്നില്‍ നില്‍ക്കുമ്പോള്‍ പന്തിന്റെ പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യയ്ക്ക് കളിയില്‍ തിരിച്ചെത്താനാകുമോ എന്ന ചോദ്യത്തിനായിരുന്നു ഗവാസ്‌കറുടെ മറുപടി.ടീമിന് വേണ്ടിയല്ല ഗാലറിക്കായാണ് പന്ത് കളിക്കുന്നത് എന്ന് സൂചിപ്പിച്ചായിരുന്നു വിമര്‍ശനം.