Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘നിങ്ങളുടെ തകര്‍ച്ച ആഘോഷിക്കപ്പെടുന്നതിന് കാരണം ഇത്’; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പരിഹസിച്ച് ഗവാസ്‌കര്‍ രംഗത്ത്

‘നിങ്ങളുടെ തകര്‍ച്ച ആഘോഷിക്കപ്പെടുന്നതിന് കാരണം ഇത്’; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പരിഹസിച്ച് ഗവാസ്‌കര്‍ രംഗത്ത്

‘നിങ്ങളുടെ തകര്‍ച്ച ആഘോഷിക്കപ്പെടുന്നതിന് കാരണം ഇത്’; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പരിഹസിച്ച് ഗവാസ്‌കര്‍ രംഗത്ത്
മുംബൈ , വെള്ളി, 30 നവം‌ബര്‍ 2018 (14:41 IST)
കളി ജയിക്കാനായി ആക്രമണോത്സുക സമീപനം ഉപേക്ഷിക്കരുതെന്ന മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ പ്രസ്‌താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍. ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പര ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് അദ്ദേഹം ഓസീസിനെതിരെ തിരിഞ്ഞത്.

ജയിക്കാനായി എന്തും ചെയ്യുക എന്നത് ഓസ്‌ട്രേലിയയുടെ പാരമ്പര്യമാണ്. ക്രിക്കറ്റിനെ വഞ്ചിച്ച് നിയമം ലംഘിക്കുകയും നിയമം വളച്ചൊടിക്കുകയു ചെയ്യുന്നത് അവരുടെ രീതിയാണ്. മോശം വാക്കുകളിലൂടെയും പെരുമാറ്റത്തിലൂടെയും എതിരാളികളെ ആക്രമിക്കുന്ന ഓസീസ് രീതി എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

അതിരുവിട്ട് പെരുമാറരുതെന്ന് അവരെന്നും പറയാറുണ്ട്. പക്ഷേ, അവരുടെ അതിര് എവിടെയാണെന്ന് അവര്‍ക്ക് മാത്രമെ അറിയു. ഇന്ത്യാ - പാകിസ്ഥാന്‍ നിയന്ത്രണരേഖപോലെ സാങ്കല്‍പ്പികമാണത്. ഇതാണ് ഓസ്‌ട്രേലിയന്‍ ടീമിന്റെ തകര്‍ച്ചയില്‍ എല്ലാവരും സന്തോഷിക്കുന്നത്. അതിനുള്ള സാഹചര്യം ഉണ്ടാക്കിയെടുത്തത് അവരുടെ പെരുമാറ്റമാണെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.

ഒന്നര പതിറ്റാണ്ടോളം ക്രിക്കറ്റില്‍ ആധിപത്യം നിലനിര്‍ത്തിയപ്പോഴും ഓസ്‌ട്രേലിയയെ ആരും ഇഷ്‌ടപ്പെട്ടില്ല. തകര്‍ച്ചയിലൂടെയാണ് ആ ടീം ഇന്ന് കടന്നു പോകുന്നത്. അത് കാണുമ്പോള്‍ ആര്‍ക്കും നിരാശ തോന്നില്ല. പക്ഷേ, വെസ്‌റ്റ് ഇന്‍ഡീസ് തോല്‍‌ക്കുമ്പോള്‍ നമ്മളെല്ലാം അവരുടെ നല്ല കാലം തിരിച്ചു വരണമെന്ന് ആ‍ഗ്രഹിച്ചു പോകുന്നുണ്ടെന്നും ഇന്ത്യാ ടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗവാസ്‌കര്‍ തുറന്നടിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി; യുവതാരം പൃഥ്വി ഷാ അഡ്‌ലെയ്ഡ് ടെസ്‌റ്റില്‍ കളിക്കില്ല