Suryakumar Yadav: ക്യാപ്റ്റനായതുകൊണ്ട് ടീമില്‍ തുടരുന്നു; വീണ്ടും നിരാശപ്പെടുത്തി സൂര്യകുമാര്‍

ക്യാപ്റ്റന്‍സി ഉള്ളതുകൊണ്ട് മാത്രമാണ് ഇത്രയും മോശം ഫോമിലും സൂര്യ ടീമില്‍ തുടരുന്നതെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പരിഹസിക്കുന്നത്.

രേണുക വേണു
വെള്ളി, 31 ഒക്‌ടോബര്‍ 2025 (15:55 IST)
Suryakumar Yadav: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ അമ്പേ നിരാശപ്പെടുത്തി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. നാലാമനായി ക്രീസിലെത്തിയ സൂര്യ നാല് പന്തുകളില്‍ ഒരു റണ്‍സ് മാത്രമെടുത്ത് മടങ്ങി.ജോഷ് ഹെയ്സല്‍വുഡിന്റെ പന്തില്‍ ജോഷ് ഇഗ്ലിസിനു ക്യാച്ച് നല്‍കിയാണ് സൂര്യയുടെ മടക്കം. 
 
ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം തുടര്‍ച്ചയായി ബാറ്റിങ്ങില്‍ പരാജയപ്പെടുകയാണ് സൂര്യകുമാര്‍. ഓസീസിനെതിരായ ഒന്നാം ടി20 മത്സരത്തില്‍ 24 പന്തില്‍ പുറത്താകാതെ നേടിയ 39 റണ്‍സാണ് സമീപകാലത്തെ തരക്കേടില്ലാത്ത വ്യക്തിഗത സ്‌കോര്‍.ക്യാപ്റ്റന്‍സി ഉള്ളതുകൊണ്ട് മാത്രമാണ് ഇത്രയും മോശം ഫോമിലും സൂര്യ ടീമില്‍ തുടരുന്നതെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പരിഹസിക്കുന്നത്. 
 
ഏഷ്യ കപ്പില്‍ രണ്ട് പന്തില്‍ പുറത്താകാതെ ഏഴ്, 37 പന്തില്‍ 47,മൂന്ന് പന്തില്‍ പൂജ്യം, 11 പന്തില്‍ അഞ്ച്, 13 പന്തില്‍ 12,അഞ്ച് പന്തില്‍ ഒന്ന് എന്നിങ്ങനെയാണ് സൂര്യയുടെ വ്യക്തിഗത സ്‌കോറുകള്‍. ആറ് ഇന്നിങ്‌സുകളില്‍ നിന്നായി വെറും 72 റണ്‍സ് മാത്രം.ബാറ്റിങ് ശരാശരി 15 നും താഴെയാണ്.ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ഇന്ത്യക്കായി ഇംപാക്ട് ഉണ്ടാക്കാന്‍ സൂര്യയുടെ ബാറ്റിനു സാധിക്കാത്തത് ആരാധകരെയും വലിയ രീതിയില്‍ നിരാശപ്പെടുത്തുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടൈറ്റൻസിന് ആശ്വാസം: ശുഭ്മൻ ഗിൽ തിരിച്ചെത്തുന്നു, ഡൽഹിക്കെതിരെ ഇന്ന് കളിക്കാനിറങ്ങും

106 മീറ്റർ സിക്സ് !, പിന്നിലൊരു കാരണമുണ്ട്: ഞങ്ങൾ ദിവസവും മേൽക്കൂര ലക്ഷ്യമിട്ട് പ്രാക്ടീസ് ചെയ്യും : ടിം ഡേവിഡ്

Vaibhav Suryavanshi : ഏത് ബുമ്ര,നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സടിച്ച് ഞെട്ടിച്ച് വൈഭവ്

Rajasthan Royals vs Mumbai Indians: പിള്ളേരുടെ ചൂടറിഞ്ഞ് ബുംറയും; 132 പന്തിൽ പിറന്നത് 273 റൺസ്, ജയം റോയൽസിന്

വൈഭവ് മികച്ച കളിക്കാരൻ, പക്ഷേ അവനെ ഓർത്ത് ആശങ്കയില്ല: വ്യകതമാക്കി മുംബൈ ഇന്ത്യൻസ് കോച്ച്

അടുത്ത ലേഖനം
Show comments