ഏകദിന ലോകകപ്പില്‍ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ പരിഗണിക്കാനുള്ള ഇന്ത്യന്‍ നീക്കത്തിനെതിരെ മുന്‍ ഇന്ത്യന്‍ താരമായ വിരേന്ദ്ര സെവാഗ്. ഇന്ത്യയുടെ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ തന്നെയാണ് കളിക്കേണ്ടതെന്നും പ്ലേയിങ് ഇലവനിലേക്ക് സൂര്യയെ കളിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കേണ്ടത് പോലുമില്ലെന്നും സെവാഗ് പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നേടിയ സെഞ്ചുറിയോടെ ശ്രേയസ് അയ്യര്‍ ലോകകപ്പില്‍ നാലാം നമ്പറില്‍ കളിക്കുമെന്ന് ഉറപ്പായി. ശ്രേയസ് നാലാം നമ്പറിലും രാഹുല്‍ അഞ്ചാമതും ഹാര്‍ദ്ദിക് ആറാമതുമായി കളിക്കട്ടെ. ഈ സാഹചര്യത്തില്‍ സൂര്യകുമാറിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം കിട്ടുക എന്നത് ബുദ്ധിമുട്ടാകും. സെവാഗ് പറഞ്ഞു. ടീമിലെ എല്ലാ പൊസിഷനുകളിലും ആളുണ്ടെന്നത് മാത്രമല്ല ഏകദിനത്തില്‍ അതിനും മാത്രം പോന്ന ഒരു പ്രകടനവും സൂര്യ നടത്തിയിട്ടില്ലെന്നും സൂര്യകുമാരിനെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 10 ഓവര്‍ പന്തെറിയേണ്ടിവരുമെന്നും സെവാഗ് പറഞ്ഞു. ശ്രേയസ് അയ്യര്‍ക്ക് പകരം മറ്റൊരാളെ കളിപ്പിക്കുകയാണെങ്കില്‍ അത് ഇഷാന്‍ കിഷന്‍ ആയിരിക്കണമെന്നും സെവാഗ് പറഞ്ഞു. ഇടം കയ്യന്‍ ബാറ്ററാണ് എന്നതിന്റെ ആനുകൂല്യമാണ് ഇഷാനെ തെരെഞ്ഞെടുക്കുന്നതിന്റെ കാരണമായി സെവാഗ് പറയുന്നത്.