Webdunia - Bharat's app for daily news and videos

Install App

Suryakumar Yadav: 'ക്യാപ്റ്റന്‍സിയൊക്കെ കൊള്ളാം, പക്ഷേ കളി..!' സൂര്യകുമാറിന്റെ ഫോംഔട്ടില്‍ ആരാധകര്‍

12, 0, 1, 4, 21 എന്നിങ്ങനെയാണ് സൂര്യയുടെ അവസാന അഞ്ച് ട്വന്റി 20 ഇന്നിങ്‌സുകള്‍

രേണുക വേണു
ചൊവ്വ, 28 ജനുവരി 2025 (11:18 IST)
Suryakumar Yadav: ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ഫോംഔട്ടില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശ. ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം സൂര്യയുടെ പെര്‍ഫോമന്‍സ് താഴേക്ക് പോകുകയാണെന്ന് ആരാധകര്‍ പറയുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിനു ഇന്ത്യ ഇന്ന് ഇറങ്ങുമ്പോള്‍ സൂര്യയുടെ ബാറ്റിലേക്ക് തന്നെയായിരിക്കും ആരാധകരുടെ ശ്രദ്ധ. ആദ്യ രണ്ട് മത്സരങ്ങളിലും സൂര്യ പൂര്‍ണ പരാജയമായിരുന്നു. 
 
12, 0, 1, 4, 21 എന്നിങ്ങനെയാണ് സൂര്യയുടെ അവസാന അഞ്ച് ട്വന്റി 20 ഇന്നിങ്‌സുകള്‍. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 യില്‍ പൂജ്യത്തിനും രണ്ടാം മത്സരത്തില്‍ 12 റണ്‍സിനും സൂര്യ പുറത്തായി. 2024 ലെ ട്വന്റി 20 ലോകകപ്പിനു ശേഷം 34 കാരനായ സൂര്യ 11 ടി20 ഇന്നിങ്‌സുകളില്‍ നിന്ന് 22 ശരാശരിയില്‍ വെറും 242 റണ്‍സാണ് നേടിയിരിക്കുന്നത്. ഇക്കാലയളവില്‍ രണ്ട് കളികളില്‍ മാത്രമാണ് അര്‍ധ സെഞ്ചുറി നേടിയത്. 2024 കലണ്ടര്‍ വര്‍ഷത്തില്‍ 26.81 ശരാശരിയില്‍ 429 റണ്‍സാണ് താരത്തിനു നേടാന്‍ സാധിച്ചത്. 2022, 23 വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2024 ലെ കണക്കുകള്‍ സൂര്യയുടെ ഫോംഔട്ടിന്റെ തീവ്രത വ്യക്തമാക്കുന്നു. 
 
2022 ല്‍ 31 ഇന്നിങ്‌സുകളില്‍ നിന്ന് 46.56 ശരാശരിയിലും 187.43 സ്‌ട്രൈക് റേറ്റിലും സൂര്യ അടിച്ചുകൂട്ടിയത് 1164 റണ്‍സ് ! 2023 ല്‍ ആകട്ടെ 23 ഇന്നിങ്‌സുകളില്‍ നിന്ന് 48.86 ശരാശരിയില്‍ 733 റണ്‍സെടുത്തിട്ടുണ്ട്, 155.95 ആണ് സ്‌ട്രൈക് റേറ്റ്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമാണോ സൂര്യയുടെ ഫോംഔട്ടിനു കാരണമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം ഇന്ന് നടക്കുന്ന രാജ്‌കോട്ട് ട്വന്റി 20 യില്‍ സൂര്യ ഗംഭീര ഇന്നിങ്‌സ് കളിക്കുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Lionel Messi: അര്‍ജന്റീന മണ്ണില്‍ മെസിയുടെ അവസാന മത്സരം? വെനസ്വേലയ്‌ക്കെതിരെ ഇരട്ടഗോള്‍

Sanju Samson: എന്ത് ചെയ്താലും റിലീസ് ചെയ്തെ പറ്റു,നിലപാടിൽ ഉറച്ച് സഞ്ജു

കോലിയ്ക്കെന്താ ഇത്ര പ്രത്യേകത, സൂപ്പർ താരത്തിന് മാത്രമായി ലണ്ടനിൽ ഫിറ്റ്നസ് ടെസ്റ്റ്, ബിസിസിഐ നടപടി വിവാദത്തിൽ

India vs Bahrain AFC qualifiers: അണ്ടർ 23 ഏഷ്യാ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ശക്തരായ ബഹ്റൈനെ തകർത്ത് ഇന്ത്യൻ ചുണക്കുട്ടികൾ, ഗോളടിച്ച് മലയാളി താരവും

2020ന് ശേഷം ഇതാദ്യം, യു എസ് ഓപ്പൺ സെമിഫൈനൽ യോഗ്യത നേടി നവോമി ഒസാക്ക

അടുത്ത ലേഖനം
Show comments