Webdunia - Bharat's app for daily news and videos

Install App

India vs England, 3rd T20 Scorecard: നിരാശപ്പെടുത്തി സഞ്ജുവും സൂര്യയും; രാജ്‌കോട്ടില്‍ ഇന്ത്യക്ക് തോല്‍വി

അഞ്ച് മത്സരങ്ങളുടെ പരമ്പര ഇതോടെ 2-1 എന്ന നിലയിലായി. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം

രേണുക വേണു
ചൊവ്വ, 28 ജനുവരി 2025 (10:44 IST)
India vs England, 3rd T20 Scorecard: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 യില്‍ ഇന്ത്യക്ക് തോല്‍വി. രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ 26 റണ്‍സിനാണ് ഇന്ത്യ കീഴടങ്ങിയത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടപ്പെടുത്തി 145 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇതോടെ 2-1 എന്ന നിലയിലായി. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം. 
 
രാജ്‌കോട്ടില്‍ മലയാളി താരം സഞ്ജു സാംസണും ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തി. സഞ്ജു ആറ് പന്തില്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായപ്പോള്‍ സൂര്യകുമാറിന് നേടാനായത് ഏഴ് പന്തില്‍ 14 റണ്‍സ്. 35 പന്തില്‍ 40 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അഭിഷേക് ശര്‍മ 14 പന്തില്‍ 24 റണ്‍സ് നേടി. രണ്ടാം ട്വന്റി 20 യില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച തിലക് വര്‍മയ്ക്ക് 14 പന്തില്‍ 18 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 
 
ഇംഗ്ലണ്ടിനായി ജാമി ഓവര്‍ടണ്‍ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ബ്രണ്ടന്‍ കാഴ്‌സും ജോഫ്ര ആര്‍ച്ചറും രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. മാര്‍ക്ക് വുഡിനും ആദില്‍ റഷീദിനും ഓരോ വിക്കറ്റ്. 
 
ഓപ്പണര്‍ ബെന്‍ ഡക്കറ്റ് (28 പന്തില്‍ 51) ഇംഗ്ലണ്ടിനായി അര്‍ധ സെഞ്ചുറി നേടി. ലിയാം ലിവിങ്സ്റ്റണ്‍ 24 പന്തില്‍ 43 റണ്‍സെടുത്തു. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യക്ക് രണ്ട് വിക്കറ്റ്. ഏകദിന ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ മുഹമ്മദ് ഷമി മൂന്ന് ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും വീഴ്ത്തിയില്ല. രവി ബിഷ്ണോയിയും അക്സര്‍ പട്ടേലും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

ടീമിൽ കളിക്കണോ? എംബാപ്പെയും വിനീഷ്യസും വേണ്ടിവന്നാൽ ഡിഫൻസും കളിക്കണം, കർശന നിർദേശവുമായി സാബി അലോൺസോ

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

Jasprit Bumrah: 'അധികം പണിയെടുപ്പിക്കാന്‍ പറ്റില്ല'; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ബുംറയ്ക്കു നഷ്ടമായേക്കും

അടുത്ത ലേഖനം
Show comments