സൂര്യ സൂപ്പറാണ്, പക്ഷേ പാകിസ്ഥാനെതിരെ കളിക്കുമ്പോൾ കളി മറക്കും, മുൻ പാക് താരം

സെപ്റ്റംബര്‍ 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന മത്സരം. എന്നാല്‍ പാകിസ്ഥാനെതിരെ കളിക്കുമ്പോഴൊന്നും ഇന്ത്യന്‍ നായകനായ സൂര്യകുമാര്‍ തിളങ്ങിയിട്ടില്ലെന്ന് കണക്കുകള്‍ സഹിതം വ്യക്തമാക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരമായ ബാസിദ് ഖാന്‍.

അഭിറാം മനോഹർ
ചൊവ്വ, 26 ഓഗസ്റ്റ് 2025 (17:09 IST)
ഏഷ്യാകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ- പാക് മത്സരങ്ങള്‍ കളിക്കേണ്ടതുണ്ടോ എന്ന ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെയാണ് ഏഷ്യാകപ്പില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന മത്സരം. എന്നാല്‍ പാകിസ്ഥാനെതിരെ കളിക്കുമ്പോഴൊന്നും ഇന്ത്യന്‍ നായകനായ സൂര്യകുമാര്‍ തിളങ്ങിയിട്ടില്ലെന്ന് കണക്കുകള്‍ സഹിതം വ്യക്തമാക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരമായ ബാസിദ് ഖാന്‍.
 
 സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാന്‍ കഴിവുള്ള താരമാണെങ്കിലും സൂര്യകുമാര്‍ യാദവിന് പാകിസ്ഥാനെതിരെ കളിക്കുമ്പോള്‍ മാത്രം എന്തോ പ്രശ്‌നമുണ്ടെന്നാണ് ബാസിദ് ഖാന്‍ പറയുന്നത്. ലോകത്തിലെ എല്ലാ ടീമുകള്‍ക്കെതിരെയും സൂര്യകുമാര്‍ റണ്‍സടിച്ചിട്ടുണ്ട്. എന്നാല്‍ പാകിസ്ഥാനെതിരെ കളിച്ച 5 കളികളില്‍ നിന്നും 12.80 ശരാശരിയിലും 118.51 സ്‌ട്രൈക്ക്‌റേറ്റിലും 64 റണ്‍സ് മാത്രമാണ് സൂര്യ നേടിയിട്ടുള്ളത്. 18 റണ്‍സ് മാത്രമാണ് പാകിസ്ഥാനെതിരെ സൂര്യയുടെ ഉയര്‍ന്ന സ്‌കോര്‍.
 
2021ലെ ടി20 ലോകകപ്പില്‍ നാലാമനായി ഇറങ്ങിയ സൂര്യ 8 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി. 2022ലെ ഏഷ്യാകപ്പില്‍ 18 പന്തില്‍ 18 റണ്‍സാണ് നേടിയത്. 2022ലെ ടി20 ലോകകപ്പില്‍ 10 പന്തില്‍ 15 റണ്‍സും 2024ലെ ടി20 ലോകകപ്പില്‍ 8 പന്തില്‍ 7 റണ്‍സുമാണ് പാകിസ്ഥാനെതിരെ സൂര്യ നേടിയത്.ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ബാസിദ് ഖാന്റെ വിമര്‍ശനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

Mohammed Rizwan: റിസ്‌വാൻ വിശ്വാസിയായതാണോ പ്രശ്നം, അതോ പലസ്തീനെ അനുകൂലിച്ചതോ?, പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ വിവാദം

ഓവർതിങ്ക് ചെയ്യുന്നതിൽ കാര്യമില്ല, കോലി സ്വന്തം ഗെയിം കളിക്കണം, ഉപദേശവുമായി മാത്യു ഹെയ്ഡൻ

Royal Challengers Bengaluru: 17,600 കോടിയുണ്ടോ? ആര്‍സിബിയെ വാങ്ങാം; കിരീട ജേതാക്കള്‍ വില്‍പ്പനയ്ക്ക് !

Shaheen Afridi: റിസ്വാനെ നീക്കി പാക്കിസ്ഥാന്‍; ഏകദിനത്തില്‍ ഷഹീന്‍ നയിക്കും

ഹർഷിതിന് വേണ്ടിയാണോ കുൽദീപിനെ ഒഴിവാക്കുന്നത്?, അങ്ങനെയെങ്കിൽ അവനെ ഓൾ റൗണ്ടറെ പോലെ കളിപ്പിക്കണം

അടുത്ത ലേഖനം
Show comments