Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിച്ചിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, എവിടെയും കളിക്കാൻ താരങ്ങൾക്കാകണം, പിച്ച് വിവാദത്തിൽ ഹാർദ്ദിക്കിനെ തള്ളി സൂര്യകുമാർ യാദവ്

Suryakumar yadav
, ബുധന്‍, 1 ഫെബ്രുവരി 2023 (14:28 IST)
ലഖ്നൗ പിച്ച് വിവാദത്തിൽ ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയെ തള്ളി സൂര്യകുമാർ യാദവ്.  ഏത് പിച്ചിലും കളിക്കാൻ താരങ്ങൾ തയ്യാറാകണമെന്ന് സൂര്യകുമാർ യാദവ് അഭിപ്രായപ്പെട്ടു. നേരത്തെ മത്സരത്തിൽ ഇന്ത്യയും ന്യൂസിലൻഡും റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ടതിൽ പിച്ചിൻ്റെ ക്യൂറേറ്റർക്കെതിരെ ഇന്ത്യൻ നായകൻ ഹാർദ്ദിക് പാണ്ഡ്യ വലിയ വിമർശനമുയർത്തിയിരുന്നു. ഇതിനെ തള്ളിയാണ് സൂര്യകുമാർ രംഗത്തെത്തിയിരിക്കുന്നത്.
 
ഏത് പിച്ചിൽ നമ്മൾ കളിക്കുന്നു എന്നതല്ല. എങ്ങനെ കളിക്കുന്നു എന്നതാണ് കാര്യം. കാരണം എങ്ങനത്തെ പിച്ചാണ് നമുക്ക് കളിക്കാൻ ലഭിക്കുക എന്നത് നമ്മുടെ കയ്യിലുള്ള കാര്യമല്ല. കിട്ടുന്ന പിച്ചുകളുമായി പൊരുത്തപ്പെടാനാണ് ശ്രമിക്കേണ്ടത്. ലഖ്നൗവിലെ കഴിഞ്ഞ മത്സരവും ആവേശകരമായിരുന്നു. ഏത് ഫോർമാറ്റിലും ഏത് സാഹചര്യത്തിലും കടുത്ത മത്സരം കാഴ്ചവെയ്ക്കാൻ ഇരു ടീമുകൾക്കുമായോ എന്നത് മാത്രമാണ് പ്രധാനം. അതിനാൽ പിച്ചിനെ പറഞ്ഞത് കൊണ്ട് കാര്യമില്ല. സൂര്യകുമാർ യാദവ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ നിന്നും ശ്രേയസ് അയ്യർ പുറത്ത്, സൂര്യകുമാർ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കും