Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്വന്റി 20 ലോകകപ്പ്: ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു ! വിമാന ടിക്കറ്റിന് ഇരട്ടിയിലേറെ വില !

T 20 World Cup India England Match Tickets Sold out
, തിങ്കള്‍, 7 നവം‌ബര്‍ 2022 (14:18 IST)
നവംബര്‍ 10 വ്യാഴാഴ്ച നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു. സെമി ഫൈനലില്‍ ഇന്ത്യ എത്തിയതിനു പിന്നാലെയാണ് ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുതീര്‍ന്നത്. അഡ് ലെയ്ഡ് ഓവലിലാണ് മത്സരം നടക്കുക. മാത്രമല്ല സിഡ്‌നിയില്‍ നിന്ന് അഡ് ലെയ്ഡിലേക്കുള്ള വിമാന ടിക്കറ്റിന്റെ നിരക്ക് കുത്തനെ കൂട്ടി. നേരത്തെ 300 മുതല്‍ 500 വരെ ഓസ്‌ട്രേലിയന്‍ ഡോളേഴ്‌സ് ആയിരുന്നു സിഡ്‌നിയില്‍ നിന്ന് അഡ് ലെയ്ഡിലേക്കുള്ള വിമാന ടിക്കറ്റിന്റെ നിരക്ക്. അതിപ്പോള്‍ 1,335 ഓസ്‌ട്രേലിയന്‍ ഡോളേഴ്‌സ് ആയി വര്‍ധിച്ചിട്ടുണ്ട്. സൂപ്പര്‍ 12 ലെ ഇന്ത്യയുടെ അഞ്ച് മത്സരങ്ങളുടെയും ടിക്കറ്റുകളും നേരത്തെ വിറ്റുതീര്‍ന്നിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫൈനലില്‍ പാക്കിസ്ഥാന് ഇന്ത്യയെ കിട്ടണം; ഷോയ്ബ് അക്തര്‍