Select Your Language

Notifications

webdunia
webdunia
webdunia
webdunia

T20 WC Warm-up Match IND v WA X1 Live Updates: ഓസ്‌ട്രേലിയന്‍ പിച്ചില്‍ മുക്കിയും മൂളിയും പന്ത്, മൂന്ന് റണ്‍സിന് മടങ്ങി രോഹിത്, രക്ഷകനായി ഉദിച്ചുയര്‍ന്ന് സൂര്യ; ലോകകപ്പ് പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ (Live Score Card)

രോഹിത് ശര്‍മയും റിഷഭ് പന്തുമാണ് ഇന്ത്യക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്

T20 WC Warm-up Match IND v WA X1 Live Updates: ഓസ്‌ട്രേലിയന്‍ പിച്ചില്‍ മുക്കിയും മൂളിയും പന്ത്, മൂന്ന് റണ്‍സിന് മടങ്ങി രോഹിത്, രക്ഷകനായി ഉദിച്ചുയര്‍ന്ന് സൂര്യ; ലോകകപ്പ് പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ (Live Score Card)
, തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (13:03 IST)
T20 WC Warm-up Match IND v WA X1 Live Updates: ട്വന്റി 20 ലോകകപ്പിനു മുന്നോടിയായുള്ള പരിശീലന മത്സരത്തിനു ഇറങ്ങിയ ഇന്ത്യക്ക് മോശം തുടക്കം. വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ഇലവനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 158 റണ്‍സ് മാത്രം ! രോഹിത് ശര്‍മ, റിഷഭ് പന്ത് തുടങ്ങിയവര്‍ നിരാശപ്പെടുത്തി.
 
രോഹിത് ശര്‍മയും റിഷഭ് പന്തുമാണ് ഇന്ത്യക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. മൂന്ന് റണ്‍സെടുത്ത് രോഹിത് പുറത്തായി. ഓസ്‌ട്രേലിയന്‍ പിച്ചില്‍ റണ്‍സ് കണ്ടെത്താന്‍ നന്നായി പ്രയാസപ്പെട്ട റിഷഭ് പന്ത് 17 പന്തില്‍ ഒന്‍പത് റണ്‍സെടുത്ത് മടങ്ങി. ദീപക് ഹൂഡ 14 പന്തില്‍ 22 റണ്‍സ് നേടി. 
 
സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ രക്ഷകനായത്. സൂര്യകുമാര്‍ 52 റണ്‍സ് നേടി. ഹാര്‍ദിക് പാണ്ഡ്യ 27 റണ്‍സും ദിനേശ് കാര്‍ത്തിക്ക് 19 റണ്‍സും നേടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മൂന്ന് സിക്‌സ് സഹിതമാണ് സൂര്യകുമാറിന്റെ അര്‍ധ സെഞ്ചുറി. 
 
ജേസന്‍ ബെഹ്‌റന്ദോഫ്, മാത്യു കെല്ലി എന്നിവര്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി രണ്ട് വീതം വിക്കറ്റുകള്‍ നേടി. ആന്‍ഡ്രു ടൈ ഒരു വിക്കറ്റ് സ്വന്തമാക്കി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത്രയ്ക്ക് ചീപ്പാണോ വെയ്ഡ്? ഇത് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേരാത്തത്; ഓസീസ് താരത്തെ വിമര്‍ശിച്ച് ക്രിക്കറ്റ് ലോകം (വീഡിയോ)