Select Your Language

Notifications

webdunia
webdunia
webdunia
webdunia

Tamim Iqbal: ബംഗ്ലാദേശ് ക്രിക്കറ്റര്‍ തമീം ഇക്ബാല്‍ വിരമിച്ചു

മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറിയടിച്ച ഏക ബംഗ്ലാദേശ് താരമാണ് തമീം

Tamim Iqbal: ബംഗ്ലാദേശ് ക്രിക്കറ്റര്‍ തമീം ഇക്ബാല്‍ വിരമിച്ചു
, വ്യാഴം, 6 ജൂലൈ 2023 (16:47 IST)
Tamim Iqbal: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഏകദിന നായകന്‍ തമീം ഇക്ബാല്‍ വിരമിച്ചു. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനു പിന്നാലെയാണ് താരം അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഏകദിന ലോകകപ്പിന് മൂന്ന് മാസം ശേഷിക്കെയാണ് തമീം ഇക്ബാലിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ലിറ്റണ്‍ ദാസ് തമീം ഇക്ബാലിന്റെ പകരക്കാരനായി ബംഗ്ലാദേശ് ഏകദിന നായകസ്ഥാനം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. 
 
' ഇതൊരു അപ്രതീക്ഷിത തീരുമാനം അല്ല. ഞാന്‍ വിരമിക്കലിനെ കുറിച്ച് കുടുംബവുമായി സംസാരിച്ചു. എന്റെ പിതാവിന്റെ സ്വപ്‌ന സാക്ഷാത്കാരത്തിനു വേണ്ടിയാണ് ഞാന്‍ കളിക്കുന്നതെന്ന് എപ്പോഴും പറയാറുണ്ട്. കൂടുതലൊന്നും എനിക്ക് പറയാനില്ല. ഒരു കാര്യം ഞാന്‍ ഉറപ്പിച്ച് പറയാം, എന്നാല്‍ ആവുന്ന വിധം ഞാന്‍ പരിശ്രമിച്ചിട്ടുണ്ട്. ഫീല്‍ഡിയില്‍ ആയിരിക്കുമ്പോള്‍ എന്റെ നൂറ് ശതമാനവും ഞാന്‍ നല്‍കിയിട്ടുണ്ട്,' തമീം ഇക്ബാല്‍ പറഞ്ഞു. 
 
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് തമീം ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചത്. മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറിയടിച്ച ഏക ബംഗ്ലാദേശ് താരമാണ് തമീം. ബംഗ്ലാദേശിന് 241 ഏകദിനങ്ങളില്‍ നിന്ന് 8313 റണ്‍സും 70 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 5134 റണ്‍സും തമീം ഇക്ബാല്‍ നേടിയിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിളങ്ങിയാല്‍ ലോകകപ്പ് ടീമില്‍ പോലും ഇടം ലഭിച്ചേക്കാം, ഇനിയും അവസരം നശിപ്പിച്ചാല്‍ പഴി സഞ്ജു തന്നെ ഏല്‍ക്കണം