Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടീം തിരെഞ്ഞെടുത്തത് ഭാവി മുന്നിൽകണ്ട്, ആവേശ് ഖാനെയല്ല, ലക്ഷ്യമിട്ടത് മറ്റൊരു താരത്തെ: ഗംഭീർ

ടീം തിരെഞ്ഞെടുത്തത് ഭാവി മുന്നിൽകണ്ട്, ആവേശ് ഖാനെയല്ല, ലക്ഷ്യമിട്ടത് മറ്റൊരു താരത്തെ: ഗംഭീർ
, വ്യാഴം, 17 ഫെബ്രുവരി 2022 (16:42 IST)
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് താരലേലത്തിൽ ആവേശ്‌ഖാനെ ലക്ഷ്യമിട്ടിരുന്നില്ലെന്ന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഉപദേശകന്‍ ഗൗതം ഗംഭീര്‍. ഐപിഎൽ താരലേലത്തിൽ 20 ലക്ഷം രൂപ മാത്രം അടിസ്ഥാനവിലയുണ്ടായിരുന്ന ആവേശ് ഖാനെ 10 കോടിയ്ക്കാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഏറ്റെടുത്തത്.
 
മറ്റുള്ളവർ ഇന്നത്തെ കാര്യം മാത്രം കണക്കിലെടുക്കുമ്പോൾ ഭാവിയെ കൂടി മുന്നിൽ കണ്ടുകൊണ്ടാണ് ലഖ്‌നൗ ചിന്തിച്ചത്.ഇത്രയും ചെറിയ പ്രായത്തില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാനും മത്സരത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്താനും സാധിക്കുന്ന വേറെ എത്ര ബോളര്‍മാരണ്ടെന്നും ഗംഭീർ ചോദിച്ചു.
 
ആവേശ് ഖാനെയല്ല  പ്രസിദ്ധ് കൃഷ്ണയെയാണ് ലക്‌നൗ യഥാര്‍ത്ഥത്തില്‍ ലക്ഷ്യമിട്ടത്. അദ്ദേഹത്തിനായി ഒമ്പതരക്കോടി വരെ ലക്‌നൗ വിളിക്കുകയും ചെയ്‌തു. എന്നാൽ അദ്ദേഹത്തെ നഷ്ടമായി.അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചതാണ്. പക്ഷേ, അതിനും അപ്പുറത്തേക്ക് വിളിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല.
 
പ്രസിദ്ധിനെ കിട്ടാതെ വന്നപ്പോളാ‌ണ് അതേ നിലവാരത്തില്‍ അതിവേഗം ബോള്‍ ചെയ്യുന്ന ആവേശ് ഖാനായി ശ്രമിച്ചത്. അദ്ദേഹത്തെ കിട്ടിയെ തീരു എന്ന നിലയിലാണ് കാര്യമായി പണമിറക്കിയത്. ചെറിയ പ്രായമാണ് ആവേശിന്.അതിവേഗത്തില്‍ ബോള്‍ ചെയ്യാനും കഴിയും. ഈ രണ്ടു കാര്യങ്ങളും അദ്ദേഹത്തെ വാങ്ങാന്‍ കാരണമാക്കിയെന്നും ഈ കഴിവുകള്‍ ഭാവിയില്‍ ടീമിന് മുതല്‍ക്കൂട്ടായിരിക്കുമെന്നും ഗംഭീര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാവിപദ്ധതികൾ വ്യക്തമാക്കി രോഹിത് ശർമ: ശ്രേയസിനും റുതു‌രാജിനും തിരിച്ചടി