കോഹ്‌ലിക്കു മുമ്പില്‍ സകല കണക്കുകളും തകര്‍ന്നു വീഴുന്നു; വിന്‍ഡീസ് ഇതിഹാസത്തെ പിന്നിലാക്കാന്‍ വിരാട് ഒരുങ്ങുന്നു
വിന്‍ഡീസ് ഇതിഹാസത്തെ പിന്നിലാക്കാന്‍ വിരാട് ഒരുങ്ങുന്നു
റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി വെസ്‌റ്റ് ഇന്‍ഡീസ് താരം വിവിയന്‍ റിച്ചാഡ്‌സിന്റെ പേരിലുള്ള റെക്കോര്‍ഡ് തകര്‍ത്തേക്കുമെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍.
ഐസിസി ഏകദിന റേറ്റിങ് പോയിന്റിൽ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് മറികടന്ന കോഹ്‌ലിക്ക് (889 പോയിന്റ്) മുന്നിലുള്ളത് വിവിയൻ റിച്ചാര്‍ഡ്‌സ് (935) മാത്രമാണ്. 1998ൽ സച്ചിൻ തെൻഡുൽക്കര്‍ നേടിയ 887 പോയിന്റെന്ന റെക്കോർഡാണ് കോഹ്‌ലി മറികടന്നത്. ഒരു ഇന്ത്യന്‍ ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും ഉയര്‍ന്ന പോയിന്റാണിത്.
ഈ സാഹചര്യത്തില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന കോഹ്‌ലി വിന്‍ഡീസ് താരാത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്നാണ് വിലയിരുത്തല്‍. ദക്ഷിണാഫ്രിക്കന്‍ താരാങ്ങളായ എബി ഡിവില്ലിയേഴ്സ്, ഹാഷിം അംല എന്നിവർ കോഹ്‌ലിക്കു മുന്നിലുണ്ടെങ്കിലും ഇരുവരും മുപ്പതിന് മുകളില്‍ പ്രായമുള്ളവരാണെന്നത് ഇന്ത്യന്‍ ക്യാപ്‌റ്റന് അനുകൂലമാകുന്നു.