Webdunia - Bharat's app for daily news and videos

Install App

പന്ത് ഡൽഹിയിൽ നിന്നും പുറത്തേക്കെന്ന് സൂചന, താരത്തെ ലക്ഷ്യമിട്ട് ആർസിബി, എൽഎസ്ജി, പഞ്ചാബ് ടീമുകൾ

അഭിറാം മനോഹർ
വ്യാഴം, 24 ഒക്‌ടോബര്‍ 2024 (17:59 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്‍പായി ഇന്ത്യന്‍ സൂപ്പര്‍ താരം റിഷഭ് പന്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ് വിട്ടേക്കുമെന്ന് സൂചന.  പരിശീലകസ്ഥാനത്ത് നിന്നും റിക്കി പോണ്ടിംഗ് വിട്ടതോടെ റിഷഭ് പന്തും ഫ്രാഞ്ചൈസി വിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പന്തിനെ ഡല്‍ഹി റിലീസ് ചെയ്യുമോ എന്നതില്‍ വ്യക്തതയില്ലെങ്കിലും താരത്തിനായി നിലവില്‍ 3 ടീമുകളാണ് രംഗത്തുള്ളത്.
 
ദിനേഷ് കാര്‍ത്തിക് വിരമിച്ചതോടെ ആര്‍സിബിയാണ് ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ ലക്ഷ്യമിടുന്ന ഫ്രാഞ്ചൈസി. നായകന്‍ ഫാഫ് ഡുപ്ലെസിയെയും ഇത്തവണ ആര്‍സിബി കൈവിടുമെന്നാണ് അറിയുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ആര്‍സിബിയെ നയിക്കാനും പന്തിന് സാധിക്കും. നിലവിലെ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ പ്രകടനത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്ന് കഴിഞ്ഞ ദിവസമാണ് ലഖ്‌നൗ അധികൃതര്‍ വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ ക്യാപ്റ്റന്‍ എന്ന റോളിലേക്ക് കൂടി ലക്ഷ്യമായി ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സും പന്തിനായി രംഗത്തുണ്ട്.
 
 അതേസമയം കഴിഞ്ഞ ഐപിഎല്ലുകളില്‍ ഒന്നിലും തന്നെ മികച്ച പ്രകടനം നടത്താനാവാത്ത പഞ്ചാബും ഇത്തവണ മികച്ച താരങ്ങളെ രംഗത്തെത്താനുള്ള ഒരുക്കത്തിലാണ്. റിക്കി പോണ്ടിംഗ് ഡല്‍ഹി വിട്ട് പഞ്ചാബിലേക്ക് മാറിയതിനാല്‍ പ്രിയ ശിഷ്യന്‍ കൂടിയായ പന്തിനെ ടീം ലക്ഷ്യമിടാന്‍ സാധ്യതയേറെയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജുവിനെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അവന്റെ ബാറ്റിംഗ് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു, നാസര്‍ ഹുസൈനോട് പോണ്ടിംഗ്, ചേട്ടന്‍ വേറെ ലെവല്‍ തന്നെ: വീഡിയോ

ചിരിച്ച് നടക്കുന്നു എന്നെയുള്ളു, പക്ഷേ രോഹിത്തിന് അത്രയും വിഷമമുണ്ട്, ഇന്ത്യൻ ടീമിനും: രവിശാസ്ത്രി

ഞങ്ങൾ മറ്റുള്ളവർക്ക് വഴി കാണിച്ചുകൊടുത്തു, ഇന്ത്യയെ ഇന്ത്യൻ മണ്ണിൽ തോൽപ്പിക്കാനാകും: ടിം സൗത്തി

മിതാലിയുടെ റെക്കോർഡ് തകർത്തെറിഞ്ഞ് സ്മൃതി മന്ദന, വനിതാ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കൂടുതൽ സെഞ്ചുറി നേടുന്ന താരം

അവസാന നിമിഷം ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ തുലച്ചു, കിംഗ്സ് കപ്പിൽ നിന്നും അൽ നസർ പുറത്ത്: വീഡിയോ

അടുത്ത ലേഖനം
Show comments