ശ്രീലങ്കയിൽ കഴിവ് തെളിയിച്ചാൽ ലോകകപ്പിൽ ഇന്ത്യയ്‌ക്കായി കളിക്കാം, സഞ്ജുവിന് മുന്നിൽ സുവർണാവസരം

Webdunia
ചൊവ്വ, 15 ജൂണ്‍ 2021 (17:25 IST)
യുവതാരങ്ങൾ അണിനിരക്കുന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം പല താരങ്ങൾക്കും ഐസിസിയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാനുള്ള അവസരം ആയിരിക്കുമെന്ന് സൂചന. ശ്രീലങ്കൻ പര്യടനത്തിലെ മികച്ച പ്രകടനം ഒക്‌ടോബറിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് വിളിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് താരങ്ങൾ.
 
അരങ്ങേറ്റ സീരീസിൽ മികച്ച പ്രകടനം കാഴ്‌ച്ച വെച്ച സൂര്യകുമാർ യാദവ് സ്ഥാനം ഏകദേശം ഉറപ്പാക്കുമ്പോൾ ടീമിനൊപ്പമുള്ള ഹാർദ്ദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ,യൂസ്‌വേന്ദ്ര ചാഹൽ,ശിഖർ ധവാൻ എന്നിവർ തങ്ങളുടെ സ്ഥാനം  ഉറപ്പിച്ച താരങ്ങളാണ്.അതിനാൽ തന്നെ മലയാളി താരം സഞ്ജു സാംസണിന് തന്റെ സ്ഥാനമുറപ്പിക്കാനുള്ള അവസരമായിരിക്കും ടൂർണമെന്റ് മുന്നിൽ തുറക്കുക. സഞ്ജുവിന് പുറമെ വരുൺ ചക്രവർത്തി,ദീപക് ചഹർ എന്നിവരും ടീമിൽ സ്ഥാനമുറപ്പിക്കാനുള്ള കഠിനശ്രമത്തിലാണ്.
 
ശ്രീലങ്കക്കെതിരെ വിക്കറ്റ് കീപ്പർ എന്ന നിലയിൽ സഞ്ജുവായിരിക്കും ആദ്യ ചോയ്‌സ് എന്നാണ് വിലയിരുത്തപ്പെടുന്നത്.നേരത്തേ ഇന്ത്യക്കായി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം അതു മുതലാക്കുന്നതില്‍ സഞ്ജു പരാജയപ്പെട്ടിരുന്നു. പര്യടനത്തിൽ സ്ഥിരതയാര്‍ന്ന പ്രകടനം ലങ്കയില്‍ കാഴ്‌വയ്ക്കാനായാല്‍ റിഷഭ് പന്തിനു പിന്നില്‍ രണ്ടാമത്ത വിക്കറ്റ് കീപ്പറായി അദ്ദേഹത്തിനു ലോകകപ്പ് ടീമിലെത്താം. ഐപിഎല്ലിൽ രാജാസ്ഥാൻ നായകനെന്ന നിലയിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച താരം ഇന്ത്യൻ ടീമിലും സമാനമായ പ്രകടനം കാഴ്‌ച്ചവെയ്‌ക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത്ര പ്രശ്നമാണെങ്കിൽ എന്തിനാണ് അവരെ ഒരേ ഗ്രൂപ്പിലിടുന്നത്, ഇന്ത്യ- പാകിസ്ഥാൻ മത്സരങ്ങളിലെ ഈ തട്ടിപ്പ് ആദ്യം നിർത്തണം

വമ്പനടിക്കാരൻ മാത്രമല്ല, എല്ലാ ഫോർമാറ്റിലും കളിക്കാൻ അവന് താല്പര്യമുണ്ട്. ഇന്ത്യൻ യുവതാരത്തെ പറ്റി ബ്രയൻ ലാറ

പോരാട്ടത്തിന് ഇനിയും മൂന്നാഴ്ചയോളം ബാക്കി, മെൽബൺ ടി20 മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റും വിറ്റുപോയി

ഗംഭീറിന് ക്രെഡിറ്റില്ല? , ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലും വലിയ പങ്ക് ദ്രാവിഡിന്റേതെന്ന് രോഹിത് ശര്‍മ

Sanju Samson: രാജ്യത്തിനായി ഒൻപതാം നമ്പറിലിറങ്ങാനും തയ്യാർ, വേണമെങ്കിൽ പന്തെറിയാനും റെഡി: സഞ്ജു സാംസൺ

അടുത്ത ലേഖനം
Show comments