Travis Head: പന്തിനെ പുറത്താക്കിയതിനു പിന്നാലെ അശ്ലീല ആംഗ്യം കാണിച്ച് ട്രാവിസ് ഹെഡ് (വീഡിയോ)
പന്തിനെ പുറത്താക്കിയതിനു പിന്നാലെ കൈ കൊണ്ട് ലൈംഗിക ചുവയുള്ള അശ്ലീല ആംഗ്യം ട്രാവിസ് ഹെഡ് കാണിക്കുകയായിരുന്നു
Travis Head: മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ പുറത്താക്കിയതിനു പിന്നാലെ അശ്ലീല ആംഗ്യം കാണിച്ച് ഓസീസ് താരം ട്രാവിസ് ഹെഡ്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 59-ാം ഓവറിലാണ് സംഭവം. ട്രാവിസ് ഹെഡിന്റെ ഓവറിലെ നാലാം പന്തില്‍ ബൗണ്ടറിക്കു സമീപം മിച്ചല്‍ മാര്‍ഷിനു ക്യാച്ച് നല്‍കിയാണ് പന്ത് പുറത്തായത്.
പന്തിനെ പുറത്താക്കിയതിനു പിന്നാലെ കൈ കൊണ്ട് ലൈംഗിക ചുവയുള്ള അശ്ലീല ആംഗ്യം ട്രാവിസ് ഹെഡ് കാണിക്കുകയായിരുന്നു. ഒന്നിലേറെ തവണ ഹെഡ് ഈ ആംഗ്യം കാണിക്കുന്നതായി വീഡിയോയില്‍ കാണാം. പന്തിനെ പുറത്താക്കിയതോടെ ഇന്ത്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കാനും ഓസ്‌ട്രേലിയയ്ക്കു സാധിച്ചു.
104 പന്തുകള്‍ നേരിട്ട റിഷഭ് പന്ത് 30 റണ്‍സെടുത്താണ് പുറത്തായത്. ക്ഷമയോടെ ബാറ്റ് ചെയ്യുകയായിരുന്ന പന്ത് ട്രാവിസ് ഹെഡിനെ ആക്രമിച്ചു കളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുറത്തായത്. അലക്ഷ്യമായ ഷോട്ടാണ് പന്ത് കളിച്ചതെന്നും സാഹചര്യം മനസിലാക്കി ബാറ്റ് ചെയ്യാന്‍ ഇതുവരെ പഠിച്ചിട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.