'ഇത് ഞങ്ങളുടെ മണ്ണാണ്'; ഏഷ്യാ കപ്പിലെ ഇന്ത്യക്കെതിരായ പോരാട്ടത്തിനു മുന്‍പ് യുഎഇ നായകന്‍

ഇന്ത്യക്കെതിരായ മത്സരം മാത്രം വലിയ മത്സരമായി ഞങ്ങളെടുക്കുന്നില്ല

രേണുക വേണു
ബുധന്‍, 10 സെപ്‌റ്റംബര്‍ 2025 (15:55 IST)
Suryakumar Yadav

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങുകയാണ്. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ യുഎഇയാണ് ഇന്ത്യക്ക് എതിരാളികള്‍. ഇന്ത്യയെ നേരിടാന്‍ പൂര്‍ണ സജ്ജരാണ് തങ്ങളെന്ന് യുഎഇ നായകന്‍ മുഹമ്മദ് വസീം പറഞ്ഞു. 
 
ഇന്ത്യക്കെതിരായ മത്സരം മാത്രം വലിയ മത്സരമായി ഞങ്ങളെടുക്കുന്നില്ല. കാരണം നമുക്ക് മുന്‍പിലുള്ള എല്ലാ ടീമുകളും വലുതാണ്. അതുകൊണ്ട് എല്ലാ മത്സരങ്ങളും ഒരുപോലെ കാണും. ഈ ചൂടില്‍ ഞങ്ങള്‍ കടുത്ത പരിശീലനം നടത്തിയിട്ടുണ്ട്. ഞങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് യുഎഇ നായകന്‍ പറഞ്ഞു. 
 
' ഏതെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ക്കായി ഞങ്ങള്‍ പ്രത്യേക പദ്ധതികളൊന്നും ആവിഷ്‌കരിച്ചിട്ടില്ല. ഇന്ത്യയിലെ 6-7 ബാറ്റര്‍മാര്‍ക്കായി ഒരു പ്ലാനാണ് ഞങ്ങള്‍ക്കുള്ളത്. അവരുടെ വിക്കറ്റ് ടേക്കര്‍ ബൗളര്‍മാരെ ശ്രദ്ധയോടെ ഞങ്ങള്‍ നേരിടും. ഞങ്ങള്‍ ഇവിടെ ഒരുപാട് കളിച്ചിട്ടുണ്ട്. ശരിയാണ് ഇന്ത്യയും പാക്കിസ്ഥാനും ഇവിടെ കളിച്ച് പരിചയമുള്ളവരാണ്. പക്ഷേ ഇത് ഞങ്ങളുടെ മണ്ണാണ്. അതുകൊണ്ട് ലഭിക്കുന്ന അവസരങ്ങള്‍ കൃത്യമായി പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിക്കും,' മുഹമ്മദ് വസീം കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോലിയ്ക്ക് സംഭവിച്ചത് പോലെ ബാബറിനും, 83 ഇന്നിങ്ങ്സുകൾക്കൊടുവിൽ സെഞ്ചുറി

Ind vs SA: സ്പിൻ കെണിയിൽ പ്രതിരോധം തീർത്ത് തെംബ ബവുമ, രണ്ടാം ദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടം

Ravindra Jadeja: ടെസ്റ്റ് ക്രിക്കറ്റിൽ 4000+ റൺസ്, 300+ വിക്കറ്റ്!, ചരിത്രനേട്ടം സ്വന്തമാക്കി രവീന്ദ്ര ജഡേജ

സഞ്ജു മൂത്ത സഹോദരനെന്ന് ജയ്‌സ്വാള്‍, എന്നും സഞ്ജുവിന്റെ ഫാനെന്ന് പരാഗ്, താരത്തിന് വൈകാരിക യാത്രയയപ്പുമായി രാജസ്ഥാന്‍ റോയല്‍സ്

Rishabh Pant: 'ഏത് സെവാഗ്, സെവാഗൊക്കെ തീര്‍ന്നു'; ടെസ്റ്റില്‍ 'ആറാടി' പന്ത്, റെക്കോര്‍ഡ്

അടുത്ത ലേഖനം
Show comments