Asia Cup 2025, India Matches: ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ എപ്പോള്‍?
യുഎഇ, പാക്കിസ്ഥാന്‍, ഒമാന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ
Asia Cup 2025, Match Dates: ഏഷ്യാ കപ്പിനു സെപ്റ്റംബര്‍ ഒന്‍പത് ചൊവ്വാഴ്ച തുടക്കം. അബുദാബി ഷെയ്ഖ് സയദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്ഥാനു എതിരാളികള്‍ ഹോങ് കോങ്. ഇന്ത്യന്‍ സമയം രാത്രി എട്ടിനു മത്സരം ആരംഭിക്കും.
യുഎഇ, പാക്കിസ്ഥാന്‍, ഒമാന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. സെപ്റ്റംബര്‍ 10 ബുധനാഴ്ച ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ വെച്ച് യുഎഇയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഏഷ്യാ കപ്പിലെ വാശിയേറിയ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാന്‍ കളി സെപ്റ്റംബര്‍ 14 ഞായറാഴ്ച ദുബായില്‍ വെച്ച് നടക്കും. ഇന്ത്യ-ഒമാന്‍ മത്സരം സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഹോങ് കോങ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ ഉള്ളത്.
ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കു ശേഷം സെപ്റ്റംബര്‍ 20 മുതല്‍ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ ആരംഭിക്കും. ഏഷ്യാ കപ്പിലെ എല്ലാ മത്സരങ്ങളും രാത്രി എട്ടിനാണ് ആരംഭിക്കുക. സെപ്റ്റംബര്‍ 28 ഞായറാഴ്ചയാണ് ഫൈനല്‍.
ഇന്ത്യ, സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്