Webdunia - Bharat's app for daily news and videos

Install App

തുടരെ സെഞ്ചുറികൾ, കോലിയുടെ വൻ നേട്ടത്തിനൊപ്പമെത്തി റുതുരാജ് ഗെയ്‌ക്‌വാദ്

Webdunia
ചൊവ്വ, 14 ഡിസം‌ബര്‍ 2021 (21:59 IST)
ഐ‌പിഎല്ലിലെ മികച്ച ഫോം ആഭ്യന്തരക്രിക്കറ്റിലും ആവർത്തിച്ച് ഇന്ത്യയുടെ പുതിയ ബാ‌റ്റിങ് സെൻസേഷൻ റുതുരാജ് ഗെയ്‌ക്‌വാദ്. വിജയ് ഹസാരെ ട്രോഫിയിൽ അഞ്ച് കളികളിൽ നിന്നും നാലു സെഞ്ചുറികളാണ് താരം കണ്ടെത്തിയത്. ഇതോടെ സൗത്താഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ താരം സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്.
 
നാലാമത്തെ സെഞ്ച്വറിയോടെ വിജയ് ഹസാരെ ട്രോഫിയുടെ ഒരു സീസണില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോലിയുടെ വമ്പന്‍ റെക്കോഡിനൊപ്പമെത്താൻ റുതുരാജിന് സാധിച്ചു. കോലിയെക്കൂടാതെ ഓപ്പണര്‍മാരായ പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ എന്നിവരും ഒരു സീസണില്‍ നാലു സെഞ്ച്വറികള്‍ സ്വന്തമാക്കിയിട്ടുണ്ട്.
 
2009-2010 സീസണിൽ കോലിയായിരുന്നു ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലാണ് പൃഥ്വി ഷായും ദേവ്‌ദത്ത് പടിക്കലും നാലു സെഞ്ചുറികൾ കണ്ടെത്തിയത്.സീസണിൽ അഞ്ച് മത്സരങ്ങളിൽ ഉത്തരാഖണ്ഡിനെതിരെ(21) മാത്രമായിരുന്നു റുതുരാജ് നിരാശപ്പെടുത്തിയത്.
 
മധ്യപ്രദേശിനെതിരേ 136 റണ്‍സ്, ഛത്തീസ്ഗഡിനെതിരേ 154* റണ്‍സ്, കേരളത്തിനെതിരേ 124 റണ്‍സ്, ചണ്ഡിഗഡിനെതിരെ 168  എന്നിങ്ങനെയാണ് താരത്തിന്റെ പ്രകടനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇംഗ്ലണ്ടിന്റെ വെടിക്കെട്ടിനു മുന്നില്‍ കങ്കാരുക്കള്‍ വാലും ചുരുട്ടി ഓടി; ആതിഥേയര്‍ക്കു കൂറ്റന്‍ ജയം

ഓസ്ട്രേലിയൻ പര്യടനത്തിൽ പുജാരയില്ല എന്നത് ഇന്ത്യയെ ബാധിക്കും: ഹനുമാ വിഹാരി

സ്പിന്നിനെതിരെ കെ എല്‍ രാഹുലിന്റെ ടെക്‌നിക് മോശം, നേരിട്ട് ഇടപെട്ട് ഗംഭീര്‍

Bangladesh vs India 2nd test, Day 1: ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശിനു മൂന്ന് വിക്കറ്റ് നഷ്ടം; തകര്‍ത്തുകളിച്ചത് 'മഴ'

Kamindu Mendis: 13 ഇന്നിങ്ങ്സിൽ 5 സെഞ്ചുറി 900+ റൺസ്, കമിൻഡു മെൻഡിസിന് ടെസ്റ്റെന്നാൽ കുട്ടിക്കളി!

അടുത്ത ലേഖനം
Show comments