Select Your Language

Notifications

webdunia
webdunia
webdunia
webdunia

Virat Kohli Birthday: അത്ര ഹാപ്പിയല്ല ! 36 ന്റെ നിറവില്‍ കോലി

ഇന്ത്യക്കു വേണ്ടി 538 രാജ്യാന്തര മത്സരങ്ങളാണ് കോലി കളിച്ചിട്ടുള്ളത്

Virat Kohli - India

രേണുക വേണു

, ചൊവ്വ, 5 നവം‌ബര്‍ 2024 (08:55 IST)
Virat Kohli: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലിക്ക് ഇന്ന് 36-ാം ജന്മദിനം. 1988 നവംബര്‍ അഞ്ചിന് ഡല്‍ഹിയിലാണ് കോലിയുടെ ജനനം. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയേക്കാള്‍ ഒരു വയസ് കുറവാണ് വിരാട് കോലിക്ക്. ബോളിവുഡ് സൂപ്പര്‍താരം അനുഷ്‌ക ശര്‍മയാണ് കോലിയുടെ ജീവിതപങ്കാളി. 
 
ഇന്ത്യക്കു വേണ്ടി 538 രാജ്യാന്തര മത്സരങ്ങളാണ് കോലി കളിച്ചിട്ടുള്ളത്. മൂന്ന് ഫോര്‍മാറ്റുകളിലുമായി 27,134 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 50 സെഞ്ചുറി നേടിയ കോലി ടെസ്റ്റില്‍ 29 തവണയും ട്വന്റി 20 യില്‍ ഒരു തവണയും നൂറടിച്ചിട്ടുണ്ട്. 2011 ഏകദിന ലോകകപ്പ്, 2013 ചാംപ്യന്‍സ് ട്രോഫി, 2024 ട്വന്റി 20 ലോകകപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു കോലി. 2023 ഏകദിന ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന റണ്‍ സ്‌കോറര്‍ കോലിയാണ്. 
 
മോശം ഫോമിലൂടെ കടന്നുപോകുന്നതിനിടെയാണ് കോലി തന്റെ 36-ാം ജന്മദിനം ആഘോഷിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആറ് ഇന്നിങ്‌സുകളില്‍ 0, 70, 1, 17, 4, 1 എന്നിങ്ങനെയാണ് കോലിയുടെ വ്യക്തിഗത സ്‌കോറുകള്‍. ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് കോലി വിരമിക്കണമെന്ന് ഇന്ത്യന്‍ ആരാധകര്‍ പോലും സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുന്നുണ്ട്. വരാനിരിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനമായിരിക്കും കോലിയുടെ കരിയറില്‍ ഇനി നിര്‍ണായകമാകുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തയ്യാറെടുപ്പ് വേണം, ഓസ്ട്രേലിയൻ പരമ്പരയ്ക്ക് മുന്നെ ഇന്ത്യ സന്നാഹ മത്സരങ്ങൾ കളിക്കണമെന്ന് ഗവാസ്കർ