‘ഷീല മരിച്ചെന്ന് കരുതിയാണ് അവര്‍ സ്ഥലം വിട്ടത്’; ഭാര്യ അനുഭവിച്ച ത്യാഗത്തെ പറ്റി കണ്ണന്താനം
കണ്ണന്താനത്തിന്റെ ഭാര്യയെ ആക്രമിച്ചു, തലയിൽ 32 തുന്നലുകൾ ; അനുഭവം തുറന്ന് പറഞ്ഞ് കണ്ണന്താനം
കേന്ദ്രമന്ത്രിയായി അൽഫോൻസ് കണ്ണന്താനത്തിനെ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സോഷ്യൽ മീഡിയയിലെ താരം അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു. ട്രോളുകളുടെ സ്ഥിരം ഇരകളായിരുന്നു ഇരുവരും. ഈയിടെ തന്റെ ജീവിതത്തിലുണ്ടായ ഒരു ദുരനുഭവത്തെ പറ്റി കണ്ണന്താനം പറയുകയുണ്ടായി.
ഡല്‍ഹി ഡെവലപ്പ്മെന്റ് അതോറിറ്റി കമ്മീഷണറായിരിക്കെയാണ് കണ്ണന്താനത്തിന്റെ ഭാര്യയ്ക്ക് നേരെ ആക്രമണമുണ്ടായതായിരുന്നു അത്. ഒരു എംഎൽഎ അനധികൃതമായി പണിതിരുന്ന വീടുകൾ കണ്ണന്താനത്തിന്റെ നേതൃത്വത്തിൽ പൊളിച്ചുനീക്കിയിരുന്നു. പക്ഷേ, ഇതിന്റെ പേരിൽ അദ്ദേഹത്തിന്റെ ഭാര്യ ഷീലയാണ് ശരിക്കും അനുഭവിച്ചത്.
എംഎൽഎയുടെ ഗുണ്ടകൾ കണ്ണന്താനത്തിന്റെ വീട് ആക്രമിച്ചു. ഭാര്യയും കുട്ടികളും മാത്രമേ അപ്പോൾ വീട്ടിലുണ്ടായിരുന്നുള്ളു. ആയുധങ്ങളുമായെത്തിയ അക്രമികൾ ഷീലയെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചു. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളെയും അവർ വെറുതെ വിട്ടില്ല.
രക്തത്തിൽ കുളിച്ചു കിടന്ന ഷീല മരിച്ചെന്ന് കരുതിയാണ് അക്രമികൾ സ്ഥലംവിട്ടത്. അതിനിടെ ഒരു പൊലീസ് വണ്ടി അപ്രതീക്ഷിതമായി വന്നതുകൊണ്ട് മാത്രമാണ് ഷീലയ്ക്ക് രക്ഷയായത്. മാരകമായി പരിക്കേറ്റ ഷീലയുടെ തലയിൽ 32 സ്റ്റിച്ചിട്ടു. വളരെ നാളുകൾക്ക് ശേഷമാണ് അവർ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും കണ്ണന്താനം പറഞ്ഞു.