കോലിയുടെ ജേഴ്‌സിക്ക് 40 ലക്ഷം, രോഹിത്തിന്റെ ബാറ്റ് വിറ്റുപോയത് 24 ലക്ഷത്തിനു; രാഹുലും ഭാര്യയും നടത്തിയ ലേലത്തില്‍ 1.93 കോടി രൂപ ലഭിച്ചു
						
		
						
				
വിരാട് കോലിയുടെ ബാറ്റിനാണ് ലേലത്തില്‍ ഏറ്റവും വലിയ തുക ലഭിച്ചത്
			
		          
	  
	
		
										
								
																	പാവപ്പെട്ട കുട്ടികളെ സഹായിക്കാന്‍ വേണ്ടി ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍.രാഹുലും ജീവിതപങ്കാളി ആതിയ ഷെട്ടിയും ചേര്‍ന്നു നടത്തിയ ക്രിക്കറ്റ് ലേലത്തില്‍ 1.93 കോടി രൂപ ലഭിച്ചു. നിരാലംബരായ കുട്ടികളെ സഹായിക്കുന്നതിനു വേണ്ടി വിപ്ല ഫൗണ്ടേഷന്‍ എന്ന ചാരിറ്റി സംഘടനയെ പിന്തുണച്ചാണ് രാഹുലും ആതിയയും ചേര്‍ന്ന് ലേലം നടത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ജേഴ്‌സി, ബാറ്റ്, ഗ്ലൗ എന്നിവയെല്ലാം ലേലത്തില്‍ എത്തി. 
 
									
			
			 
 			
 
 			
					
			        							
								
																	
	 
	വിരാട് കോലിയുടെ ബാറ്റിനാണ് ലേലത്തില്‍ ഏറ്റവും വലിയ തുക ലഭിച്ചത്. കോലി ഉപയോഗിച്ചിരുന്ന ബാറ്റ് ലേലത്തില്‍ എത്തിയപ്പോള്‍ 40 ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്. കോലിയുടെ ബാറ്റിങ് ഗ്ലൗ 28 ലക്ഷത്തിനാണ് ലേലത്തില്‍ പോയത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ബാറ്റിനു 24 ലക്ഷം രൂപ ലഭിച്ചു. മഹേന്ദ്രസിങ് ധോണിയുടെ ബാറ്റിനു 13 ലക്ഷം, രാഹുല്‍ ദ്രാവിഡിന്റെ ബാറ്റിനു 11 ലക്ഷം, കെ.എല്‍.രാഹുലിന്റെ ജേഴ്‌സിക്ക് 11 ലക്ഷം എന്നിങ്ങനെയാണ് ലേലത്തില്‍ ലഭിച്ചത്. 
 
									
										
								
																	
	 
	ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, ക്വിന്റണ്‍ ഡി കോക്ക്, നിക്കോളാസ് പൂറാന്‍ തുടങ്ങി അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രമുഖരെല്ലാം ലേലത്തില്‍ പങ്കെടുത്തു. ലേലത്തിലൂടെ ലഭിച്ച 1.93 കോടി രൂപ രാഹുല്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കു കൈമാറും.