Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോലി ആര്‍സിബി വിടുന്നത് ആലോചിക്കണം, ഡല്‍ഹിയില്‍ കളിക്കാം; അഭിപ്രായവുമായി പീറ്റേഴ്‌സണ്‍, പ്രതികരിച്ച് ആരാധകര്‍

Virat Kohli RCB
, ചൊവ്വ, 23 മെയ് 2023 (12:59 IST)
വിരാട് കോലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിടണമെന്ന അഭിപ്രായവുമായി കെവിന്‍ പീറ്റേഴ്‌സണ്‍. ഐപിഎല്ലില്‍ വര്‍ഷങ്ങളോളം ആര്‍സിബി ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചെങ്കിലും ഒരു സീസണില്‍ പോലും കിരീടം ചൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇക്കാരണത്താലാണ് കോലി ആര്‍സിബി വിടുന്ന കാര്യം ആലോചിക്കണമെന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞത്. 
 
' വിരാടിന് ക്യാപിറ്റല്‍ സിറ്റിയിലേക്ക് മാറുന്നതിനെ കുറിച്ച് ആലോചിക്കാനുള്ള സമയമാണ്' പീറ്റേഴ്‌സണ്‍ ട്വീറ്റ് ചെയ്തു. നിരവധി പേരാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. കപ്പ് ഇല്ലാത്തതിന്റെ പേരില്‍ കോലി ഒരിക്കലും ആര്‍സിബി വിടില്ലെന്നാണ് മിക്ക ആരാധകരും പീറ്റേഴ്‌സണ് മറുപടി നല്‍കുന്നത്. 
ആര്‍സിബി എന്നാല്‍ കോലിയാണ്, കോലി എന്നാല്‍ ആര്‍സിബിയും. വിരാടിന് ഒരിക്കലും ആര്‍സിബി വിട്ട് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് പോകാന്‍ സാധിക്കില്ല. എപ്പോഴെങ്കിലും കോലി ആര്‍സിബി വിടാന്‍ ആഗ്രഹിച്ചാല്‍ ധോണിക്കൊപ്പം ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കാനാകും കോലി തീരുമാനിക്കുകയെന്നും ആരാധകര്‍ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Chennai Super Kings: ചെന്നൈ പേടിക്കണം, ഗുജറാത്തിനോട് ഇതുവരെ ജയിച്ചിട്ടില്ല; കണക്കുകളെല്ലാം പ്രതികൂലം