Webdunia - Bharat's app for daily news and videos

Install App

എനിക്കൊരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ല: ഗോൾഡൻ ഡക്കായതിനെ പറ്റി കോലി

Webdunia
ബുധന്‍, 11 മെയ് 2022 (16:22 IST)
ഐപിഎല്ലിലെ മാത്രമല്ല കരിയറിലെ തന്നെ ഏറ്റവും മോശം ഫോമിലൂടെയാണ് വിരാട് കോലി കടന്നുപോകുന്നത്. ക്രിക്കറ്റിലെ എല്ലാ റെക്കോർഡുക‌ളും സ്വന്തം പേരിലാക്കപ്പെടുമെന്ന് കരുതിയിരുന്ന താരം ഈ സീസണിൽ മാത്രം നാലുതവണയാണ് പൂജ്യത്തിന് പുറത്തായത്.
 
ഐപിഎൽ ചരിത്രത്തിൽ ഈ സീസണ് മുൻപ് വരെ 3 തവണ മാത്രമാണ് കോലി പൂജ്യത്തിന് പുറത്തായിട്ടുള്ളത്. എന്നാൽ ഈ സീസണിൽ മാത്രം താരം തുടർച്ചയായി പൂജ്യത്തിന് പുറത്തായതൊടെ കോലി അൽപകാലം മത്സരങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന ആവശ്യവും ശക്തമാണ്. ഇപ്പോഴിതാ സീസണില്‍ നാലു തവണ ഗോള്‍ഡന്‍ ഡക്കായതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് കോലി.
 
എന്‍റെ ദൈവമേ, കരിയറില്‍ ഒരിക്കലും ഇത്രയും തവണ ഞാന്‍ ആദ്യ പന്തില്‍ പുറത്തായിട്ടില്ല. അതുകൊണ്ടാണ് ഞാന്‍ ഓരോ തവണ പുറത്താവുമ്പോഴും ചിരിച്ചുകൊണ്ട് ക്രീസ് വിട്ടത്. ക്രിക്കറ്റിൽ ഞാൻ കാണാവുന്നത് എല്ലാം കണ്ടുകഴിഞ്ഞെന്നാണ് എനിക് തോന്നുന്നത്. ആർസിബി പോസ്റ്റ് ചെയ്‌ത വീഡിയോയിൽ കോലി പറയുന്നു. അതേസമയം ഐപിഎല്ലിൽ നിന്നും കോലി വിശ്രമമെടുക്കണമെന്ന മുൻ പരിശീലകനായ രവി ശാസ്‌ത്രിയുടെ അഭിപ്രായത്തോടും താരം പ്രതികരിച്ചു.
 
അവര്‍ക്കൊരിക്കലും ഞാന്‍ കടന്നുപോകുന്ന അവസ്ഥ മനസിലാവില്ല. കാരണം, അവര്‍ക്ക് എന്‍റെ ജീവിതം ജീവിക്കാനാവില്ലല്ലോ. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിക്കാതിരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ടിവി മ്യൂട്ട് ചെയ്യുകയോ മറ്റുള്ളവര്‍ പറയുന്നത് വായിക്കാതിരിക്കുകയോ ശ്രദ്ധിക്കാതിരിക്കുയോയാണ് ചെയ്യാറുള്ളത്. കോലി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോർഡ്സിൽ ഇനി ഒരു Lord മാത്രമെ ഉള്ളു, സ്റ്റീവൻ സ്മിത്ത്

നിങ്ങൾക്ക് റബാഡയെങ്കിൽ ഇവിടെ 3 പേരാണ്, തീയല്ല, തീമഴ പെയ്യിക്കും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകർച്ച

England vs Senegal: സാക്കയും ഹാരി കെയ്നും റെയ്സും എല്ലാം ഉണ്ടായിട്ടെന്ത്?, ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് സെനഗൽ

Gautam Gambhir on Karun Nair: 'തിരിച്ചുവരവ് അത്ര എളുപ്പമല്ല, അവന് തോല്‍ക്കില്ലെന്ന മനോഭാവം'; കരുണ്‍ നായരെ പുകഴ്ത്തി ഗംഭീര്‍

Australia vs South Africa, WTC Final 2025: 'ഇനി ബാവുമ ശരണം'; ഓസ്‌ട്രേലിയയ്ക്കു മുന്നില്‍ ദക്ഷിണാഫ്രിക്ക തകരുന്നു, ഇന്ന് നിര്‍ണായകം

അടുത്ത ലേഖനം
Show comments