ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ജോഡിയായ സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സേവാഗും വീണ്ടും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ ഗ്രൌണ്ടിലിറങ്ങുന്നു. വിശ്വസിക്കാന്‍ പ്രയാസമുണ്ടോ? എന്നാല്‍ സംഗതി സത്യമാണ്. റോഡ് സേഫ്‌റ്റി വേള്‍ഡ് സീരീസിന്‍റെ ഭാഗമായുള്ള ട്വന്‍റി20 ടൂര്‍ണമെന്‍റിലാണ് സച്ചിനും സേവാഗും വീണ്ടും ഓപ്പണിംഗ് ജോഡിയാകുന്നത്.
110 താരങ്ങളാണ് ഇതിനോടകം ടൂര്‍ണമെന്‍റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ വിരമിച്ച പല സൂപ്പര്‍താരങ്ങളുമുണ്ട്. ഏഴ് വര്‍ഷത്തിന് ശേഷമാണ് സച്ചിനും സേവാഗും വീണ്ടും ഓപ്പണിംഗ് ജോഡിയായി എത്തുന്നത്.
സച്ചിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ വീണ്ടും അവസരം ലഭിക്കുന്നതിന്‍റെ ആവേശത്തിലാണ് വീരേന്ദര്‍ സേവാഗ്. മാത്രമല്ല, ഓസ്ട്രേലിയന്‍ പേസ് മെഷീന്‍ ബ്രെറ്റ് ലീയെ വീണ്ടും നേരിടാന്‍ കഴിയുന്നതിന്‍റെ ത്രില്ലും സേവാഗ് മറച്ചുപിടിക്കുന്നില്ല. ഇത്തവണ ബ്രെറ്റ് ലീയെ അടിച്ചുപറത്തുമെന്നാണ് സേവാഗ് പറയുന്നത്. 93 ഏകദിനങ്ങളില്‍ നിന്നായി 3919 റണ്‍സാണ് സച്ചിന്‍ - സേവാഗ് കൂട്ടുകെട്ടിന്‍റെ സമ്പാദ്യം.
ഇന്ത്യ, ഓസ്ട്രേലിയ, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ബ്രയാന്‍ ലാറ, തിലകരത്നെ ദില്‍ഷന്‍, ജോണ്ടി റോഡ്സ് തുടങ്ങി സൂപ്പര്‍താരങ്ങളെല്ലാം ഈ ടൂര്‍ണമെന്‍റിന്‍റെ ഭാഗമാണ്.